ബ്രിട്ടനില്‍ 85 ശരിയത്ത് കോടതികള്‍
ലണ്ടന്‍
ബ്രിട്ടനില്‍ 85 ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ ഒരു പ്രമുഖ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് ഭരണഘടനയെ അംഗീകരിക്കാത്ത ഇസ്ലാമിക കോടതികള്‍ രാജ്യത്തു ഭയാനകമായ സാഹചര്യമാണു സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ മുസ്ലീം ജനതയ്ക്കു മേല്‍ ഇസ്ലാമിക നിയമങ്ങള്‍ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന പീഡനങ്ങള്‍ ആശങ്കാജനമെന്നു സാമുഹിക പ്രവര്‍ത്തകന്‍ ഡഗ്ലസ് മുറെ അഭിപ്രായപ്പെടുന്നു. ഇതിന്‍റെ ദുരനുഭവങ്ങള്‍ക്ക് ഇരയാകുന്നവരിലധികവും സ്ത്രീകളാണ്. അന്യമതത്തില്‍ നിന്നു വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Close...
Maximum Character Allowed -
4000