ബിനീഷ് കെ. ഷാജിക്ക് മൂന്നു ലക്ഷം; വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവില്‍
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ലോക സ്കൂള്‍ കായിക മേളയി ല്‍ വെള്ളി മെഡല്‍ ലഭിച്ച ബിനീഷ് കെ. ഷാജിയുടെ വിദ്യാഭ്യാസവും കായിക പരിശീലനവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. നിയമ സഭയില്‍ സ്പോര്‍ട്സ് മന്ത്രി എം. വിജയകുമാര്‍ ഇത് അറിയിച്ചു. അടിയന്തര സഹായമായി മൂന്നു ല ക്ഷം രൂപ നല്‍കും. ബിനീഷിനെ പരിശീലിപ്പിച്ച അധ്യാപകനും പ്രതേ്യക പ്രോത്സാഹനം.
ഡല്‍ഹിയില്‍ എത്തിയ ബിനീഷിനും മറ്റു വിദ്യാര്‍ഥികള്‍ക്കും മാന്യമായ പരിഗണനയും സ്വീകര ണവും ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ഹൗസിലെ റെസിഡന്‍റ് കമ്മിഷണറോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി.
കോതമംഗലത്ത് സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഒരു കോടി നല്‍കും. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ ബാക്കി തുക സ മാഹരിക്കുമെന്നും മന്ത്രി പറ ഞ്ഞു. കോതമംഗലം എംഎല്‍എ ടി.യു. കുരുവിളയാണ് വിഷയം സഭയ ു ടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
Close...
Maximum Character Allowed -
4000