Thursday, February 09, 2012   1:05 PM IST
Supplements
Home>> News>> Business
Business
എയര്‍ ഇന്ത്യ കൊച്ചി-ജിദ്ദ സര്‍വീസ് തുടങ്ങി
Friday, July 03, 2009
|
|
|
കൊച്ചി

എയര്‍ ഇന്ത്യ പ്രവാസി മല യാളികളുടെ താത്പര്യം കണക്കിലെടുത്തു കൊച്ചി - കോഴിക്കോട്- ജിദ്ദ സെക്റ്ററില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. ജിദ്ദ സര്‍വീസിന്‍റെ ഔപചാരിക ഉദ്ഘാടനം ഐജി വിന്‍സന്‍റ് എം. പോള്‍ നിര്‍വ ഹിച്ചു. സര്‍വീസിലെ ആദ്യയാത്രക്കാരനായ തൃശൂര്‍ സ്വദേ ശി മൊയ്തുവിന് അദ്ദേഹം ബോര്‍ഡിങ് പാസ് നല്‍കി.

കൊച്ചിയില്‍ നിന്നു വൈകിട്ട് 4.55 നു പുറപ്പെടുന്ന എഐ 963 വിമാനം 5.40ന് കോഴിക്കോട്ട് എത്തും. അവിടെനിന്ന് 6.50നു പുറപ്പെടുന്ന വിമാനം ജിദ്ദ സമയം 9.40 നാ ണ് ലക്ഷ്യത്തിലെത്തുക. ജിദ്ദയില്‍ നിന്നു വൈകിട്ട് 11.15നു പുറപ്പെടുന്ന വിമാനം പിറ്റേന്നു രാവിലെ 7.15നു കോഴിക്കോട്ടെത്തും. കോഴിക്കോ ട്ടു നിന്നു രാവിലെ ഒമ്പതിനു കൊച്ചിയിലെത്തും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ സ ര്‍വീസ്. ഒരേസമയം 15 മുതല്‍ 17 ടണ്‍ കാര്‍ഗോ വരെ കയറ്റാം.

നെടുമ്പാശേരി വിമാനത്താവളത്തിലെ അന്തര്‍ദേശീയ ടെര്‍മിനലിലെ പുറപ്പെടല്‍ ഭാഗത്തു നടന്ന ചടങ്ങില്‍ സിയാല്‍ എംഡി ഡോ. കൃഷ്ണദാസ് നായര്‍, എ.സി.കെ. നായര്‍ (എയര്‍പോര്‍ട്ട് ഡയറക്റ്റര്‍), മൈക്കിള്‍ ജോസഫ് (എയര്‍ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍), ദീപേഷ് (എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍), എബി ജോര്‍ജ് (പിആര്‍ഒ, എയര്‍ഇന്ത്യ), പ്രേംനാഥ് (ജിഎം, കാസിനോ), രാജന്‍ വി.ബി (ജിഎം കാസിനോഫ്ളൈറ്റ് സര്‍വീസസ്) തുടങ്ങിയവര്‍ പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code