കോതമംഗലം
ലോക സ്കൂള്‍ കായികമേളയി ല്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറിയ സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബിനീഷ് കെ. ഷാജിക്കും കോച്ച് രാജു പോ ളിനും ഇന്നു പൗരസ്വീകരണം. ഉച്ചയ്ക്കു 2.30നു എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ എത്തുന്ന കായിക താരങ്ങളെ സ്പോര്‍ട്സ് കൗണ്‍സിലും പൗരാവലിയും വരവേല്‍ക്കും.
കോതമംഗലം റവന്യൂ ടവറിനു മുന്നിലെ സ്വീകരണത്തിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടികളോടെ സെന്‍റ് ജോര്‍ജ് പള്ളി പാരിഷ് ഹാളിലെത്തും. അനുമോദന സമ്മേളനം മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. ടി.യു കുരുവിള എംഎല്‍എ, പി.ടി തോമസ് എം.പി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി ദാസന്‍ എന്നിവര്‍ പങ്കെടുക്കും.
Close...
Maximum Character Allowed -
4000