Thursday, February 09, 2012   5:59 AM IST
Supplements
Home>> News>> National News
National News
ധവളപത്രമെന്നു മമത, കോംപ്ലക്സെന്നു ലാലു
Saturday, July 04, 2009
|
|
|
ന്യൂഡല്‍ഹി

റെയ്ല്‍വേയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ധവളപത്രം ഇറക്കുമെന്നു മന്ത്രി മമത ബാനര്‍ജി. ഓരോ മേഖലയിലെയും പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി എന്നിവ യെ ല്ലാം ഇതിലുണ്ടാവുമെ ന്നും മമത.

തന്‍റെ പ്രവര്‍ത്തനകാല ത്തെ ചെറുതാക്കി കാണിക്കാനാണോ മമതയുടെ നീക്കമെ ന്നു ലാലുവിനു സംശയം. എന്തായാലും അതേക്കുറിച്ചു വേവലാതിയൊന്നുമില്ലെന്നും പ്രതികരണം. തന്‍റെ പ്രവര്‍ത്തനകാലത്തെ പല പദ്ധതികളും അനുകരിച്ച മമതയ്ക്കു കോംപ്ലക്സ് ആണെന്നും ലാലു. ഞാനൊന്നും ഒളിച്ചുവച്ചിട്ടില്ല. എന്‍റെ ബജറ്റില്‍ കള്ളത്തരങ്ങളുമില്ല- ലാലു പറഞ്ഞു. ഇതൊ രു ബജറ്റാണോ? ഞാന്‍ നേര ത്തേ പ്രഖ്യാപിച്ചിരുന്ന പ ലതും അതേപടി വായിച്ചതല്ലേ- ലാലു ചോദിക്കുന്നു.

എന്നാല്‍, ധവളപത്രം വരുന്നതോടെ ലാലുവിന്‍റെ കള്ളക്കളികള്‍ പുറത്താവുമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. പെരുപ്പിച്ചു കാണിച്ച കണക്കുകളാണു ലാലുവിന്‍റേത്. യാഥാര്‍ഥ്യം മമത പുറത്തുകൊണ്ടുവരണം- നിതീഷ് പറഞ്ഞു. '
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code