Thursday, February 09, 2012   10:54 AM IST
Supplements
Home>> News>> National News
National News
തിരുനാവുക്കരശ് അണ്ണാ ഡിഎംകെയിലേക്ക്
Monday, July 06, 2009
|
|
|
ന്യൂഡല്‍ഹി

സ്വന്തം ലേഖകന്‍

രാജ്യസഭയിലെ ബിജെപി അം ഗം എസ്. തിരുനാവുക്കരശ് അണ്ണാ ഡിഎംകെയിലേക്ക്. എംപി സ്ഥാ നം രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം. എല്‍.കെ. അഡ്വാനി, രാജ്നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം ഭാവി നടപടി പ്രഖ്യാപിക്കും. അണ്ണാ ഡിഎംകെ ക്ഷണിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നു തിരുനാവുക്കരശ്.

ബിജെപി തമിഴ്നാട് യൂനിറ്റ് മുന്‍ പ്രസിഡന്‍റ് മൈത്രേയന്‍ നേരത്തേ അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നിരുന്നു. മുതിര്‍ന്ന നേതാവു തിരുനാവുക്കരശുംകൂടി പോകുന്നതോടെ തമിഴ്നാട്ടില്‍ ബിജെപി പ്രതിസന്ധിയിലാകും.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണു തിരുനാവുക്കരശ്. എംജിആറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുളള തിരുനാവുക്കരശ് 22 വര്‍ഷം തമിഴ്നാട് നിയമസഭാംഗമായിരുന്നു. അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യകക്ഷിയാതിനെത്തുടര്‍ന്നാണു ബിജെപിയില്‍ ചേക്കേറിയത്. 1999ല്‍ പുതുക്കോട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നു ബിജെപി ടിക്കറ്റില്‍ നിന്നു ജയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമനാഥപുരത്തു മത്സരിച്ചു തോറ്റു.

കേന്ദ്രീയ വിദ്യാലയത്തില്‍ ഒരു വിദ്യാര്‍ഥിക്ക് സീറ്റ് വാങ്ങിക്കൊടുക്കാന്‍പോലും കഴിയുന്നില്ലെങ്കില്‍ പൊതുരംഗത്തു തുടരുന്നതില്‍ കാര്യമ്മില്ലെന്നും ഈ സാഹചര്യത്തിലാണു പാര്‍ട്ടിവിടുന്നതെന്നും തിരുനാവുക്കരശ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code