35 ലക്ഷം മതിക്കുന്ന വെള്ളിമൂങ്ങയെ കണ്ടെത്തി
ആലുവ
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 35 ലക്ഷം രൂപ വിലമതിക്കുന്ന അത്യപൂര്‍വ ഇനം വെള്ളിമൂങ്ങയെ ആലുവയിലെ ഒരു വീട്ടില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വംശനാശം നേരിടുന്ന വെള്ളിമൂങ്ങയെ വിദേശത്തേ ക്കു കടത്താന്‍ സൂക്ഷിച്ചിരുന്നതാണെന്നു സംശയം. പ്രത്യേകപൂജകള്‍ക്കും മന്ത്രവാദത്തിനും ഉപയോഗിക്കുന്ന വെള്ളിമൂങ്ങകള്‍ക്കു മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്.
വിദ്യാധിരാജ സ്കൂളിനു സ മീപം മാനപ്പറമ്പില്‍ യൂസഫിന്‍റെ വീട്ടിലെ ടെറസിനു മുകളില്‍ പ്രത്യേക പെട്ടിയിലാണിതിനെ കണ്ടെത്തിയത്. മൂങ്ങയെ ഡോക്റ്ററുടെ പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. അവിടെനിന്നു കോടനാട് പ ക്ഷിസങ്കേതത്തിലേക്കു കൊണ്ടുപോകും. മൂങ്ങ എങ്ങനെ തങ്ങളുടെ ടെറസിനു മുകളില്‍ വന്നു എന്നറിയില്ലെ ന്ന നിലപാടിലാണു വീട്ടുകാര്‍.
Close...
Maximum Character Allowed -
4000