Tuesday, February 07, 2012   1:57 PM IST
Supplements
Home>> News>> World News
World News
നിര്‍മാണത്തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്
Thursday, July 09, 2009
|
|
|
ഡര്‍ബന്‍

വേതനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നു ദക്ഷിണാഫ്രിക്കയില്‍ നിര്‍മാണത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. 70,000 തൊഴിലാളികളാണു സമരത്തില്‍ പങ്കെടുക്കുന്നത്. നാഷനല്‍ യൂണിയന്‍ ഓഫ് മൈന്‍ വര്‍ക്കേഴ്സിന്‍റെ (എന്‍യുഎം) നേതൃത്വത്തിലാണു സമരം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളുടെയും അനുബന്ധ വേദികളുടെയും നിര്‍മാണം ഇതുമൂലം തടസപ്പെട്ടു. ഡര്‍ബനിലും, കേപ് ടൗണിലും, ജോഹന്നാസ്ബര്‍ഗിലുമാണു സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്.

ടാംബോ ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിപുലീകരണ ജോലികളും റോഡ്, റെയ്ല്‍ നിര്‍മാണ ജോലികളും തടസപ്പെട്ടു.

13 ശതമാനം കൂലി വര്‍ദ്ധനവാണു തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code