Sunday, February 05, 2012   5:09 AM IST
Supplements
Home>> News>> World News
World News
ഇങ്ങനെയും ഒരു അച്ഛന്‍
Friday, July 10, 2009
|
|
|
ദൈവത്തിന്‍റെ അദൃശ്യമായ കയര്‍ ആ പൊലീസുകാരന്‍റെ ദേഹത്തുണ്ടായിരുന്നു. ആ കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ദൈവം നിയോഗിച്ചതായിരുന്നു അയാളെ. ചൈനയിലെ ചെങ്കുടുവില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. കണ്ണുകള്‍ അവസാനചിത്രത്തിലെ ആശ്വാസത്തിലേക്ക് ഓടുന്നതു പോലെയായിരുന്നില്ല, ഈ സംഭവങ്ങളെല്ലാം നേരില്‍ കണ്ടവരുടെ അവസ്ഥ. മയക്കുമരുന്നിന് അടിമയായ അച്ഛന്‍റെ പരാക്രമങ്ങളായിരുന്നു, രണ്ടുവയസുകാരിയുടെ ജീവന്‍ മിനിറ്റുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്.

ചെങ്കുടുവിലെ ഒരു എട്ടു നില ഫ്ളാറ്റിലായിരുന്നു സംഭവം. ജനലിനു വെളിയിലൂടെ രണ്ടു വയസുകാരിയെ തൂക്കിപ്പിടിച്ചാണ് മയക്കുമരുന്നിനടിമയായ അച്ഛന്‍ പരാക്രമങ്ങള്‍ തുടങ്ങിയത്. മകളുടെ കാലിലെ ത്വക്കില്‍ മാത്രമായിരുന്നു ഇയാള്‍ പിടിച്ചിരുന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മുകളിലേക്കു കയറിയാല്‍, എന്തും സംഭവിക്കുമെന്ന അവസ്ഥ. ഒരു പൊലീസുകാരന്‍ ആരും കാണാതെ അടുത്ത മുറിയുടെ ജനലിലൂടെ പുറത്തിറങ്ങി.

അപ്പോഴും കുഞ്ഞിനെ തൂക്കിപിടിച്ച അവസ്ഥയില്‍ തന്നെയായിരുന്നു. ഒരു നിമിഷം, മറ്റു പൊലീസുകാര്‍ അയാളുടെ ശ്രദ്ധ തെറ്റിച്ചു, ഒട്ടും സമയം പാഴാക്കാതെ, ജനലിലൂടെ പുറത്തിറങ്ങിയ പൊലീസുകാരന്‍ കുഞ്ഞിനെ പിടിച്ചു. രണ്ടു വയസുകാരിയെ തിരികെ വലിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും, നടന്നില്ല. ഒരടി പോലും തെറ്റാതെ പൊലീസുകാരന്‍ കുഞ്ഞിനെ മുറുകെ പിടിച്ചു. എന്നാലതു കൊണ്ടും അവസാനിച്ചില്ല, കാഴ്ച്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍. കുഞ്ഞിനെ കൈയില്‍ നിന്നു പിടിച്ചു വാങ്ങിയപ്പോള്‍ താഴേക്ക് ചാടാനായി അയാളുടെ ശ്രമം. എന്നാല്‍ ജനലടച്ചു പൊലീസുകാരന്‍ അതും ചെറുത്തു. അപ്പോഴേക്കും മറ്റു പൊലീസുകാര്‍ മുറിയിലേക്ക് ഇരച്ചു കയറി, അയാളെ കീഴ്പ്പെടുത്തുകയായിരുന്നു. മാധ്യമങ്ങള്‍ക്കു പേരു വെളിപ്പെടുത്താതെ, പറയാനൊന്നുമില്ലാതെ തന്‍റെ ഡ്യൂട്ടി ചെയ്ത സന്തോഷത്തോടെ പൊലീസുകാരന്‍ മടങ്ങി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code