Tuesday, February 09, 2010   5:40 PM IST
Supplements
Home>> News>> Kerala News
Kerala News
വി.എസ് എത്തി; മിണ്ടാട്ടമില്ല
Monday, July 13, 2009
|
|
|
തിരുവനന്തപുരം

മാധ്യമങ്ങളോടു പ്രതികരിക്കാന്‍ വിസമ്മതിച്ചു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്. രാത്രി 10ന്ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രി വന്‍സുരക്ഷാ അകമ്പടിയോടെ ക്ലിഫ് ഹൗസിലേക്കു പോയി. വിമാനത്താവളത്തിനു പുറത്ത് കൂടിനിന്ന നാലു പേര്‍ വി.എസിന് അനുകൂലമായി മുദ്രാവാക്യം ഉയര്‍ത്തി. പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരുടെ നേരെ കൈ ഉയര്‍ത്തിക്കാണിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവരും ഇതേ വിമാനത്തില്‍ എത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code