Tuesday, February 07, 2012   1:38 PM IST
Supplements
Home>> News>> Kerala News
Kerala News
ഗ്രൂപ്പിസത്തിനു തുടക്കമിട്ടത് 64ല്‍
Monday, July 13, 2009
|
|
|
അരവിന്ദ്

സിപിഎം രൂപീകൃതമായശേ ഷം ആദ്യമായി ഗ്രൂപ്പു തിരിയുന്നത് വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍. ആദ്യ അച്ചടക്ക നടപടിയും വി.എസിനെതിരേ. ജയില്‍ മോചനം നേടുന്നതിനു സര്‍ക്കാരിന്‍റെ പ്രീതി സമ്പാദിക്കാനായിരുന്നു അന്നു പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പാര്‍ട്ടിക്കാരെ സംഘടിപ്പിച്ചത്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നതിനുശേഷം ചൈനീസ് ചാരന്മാരെന്നാരോപിച്ചാണു കേരളത്തില്‍ സിപിഎമ്മുകാരെ ജയിലിലടച്ചത്,1964 അവസാനം.

മധ്യ കേരളത്തിലെയും തിരുവിതാംകൂറിലെയും നേതാക്കളെല്ലാം സെന്‍ട്രല്‍ ജയിലില്‍. സംസ്ഥാന സെക്രട്ടേറിയറ്റ് അം ഗങ്ങളുടെ നേതൃത്വത്തില്‍ ജ യില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരു ന്നു. സെന്‍ട്രല്‍ ജയിലിലെ കമ്യൂണിസ്റ്റ് കമ്മിറ്റിയുടെ നേതൃത്വം ഒ.ജെ. ജോസഫിനും വി. എസ്. അച്യുതാനന്ദനും.

അന്നത്തെ രാഷ്ട്രീയ സാഹ ചര്യത്തില്‍ ചൈന- പാകിസ്ഥാ ന്‍ ബന്ധം തടവിലുള്ളവരെ ദോഷകരമായി ബാധിച്ചു. ജ യില്‍ മോചനമോ ജാമ്യം ലഭിക്കില്ലെന്ന അവസ്ഥ. തടവില്‍ കഴിഞ്ഞുകൊണ്ട് ആശയ സ മരം നടത്താന്‍ പാര്‍ട്ടി തീരുമാനം.

എങ്ങനെയും പുറത്തു വര ണമെന്നായിരുന്നു ചിലരുടെ മോഹം. സര്‍ക്കാരിന്‍റെ പ്രീതിപിടിച്ചു പറ്റാന്‍ ഇവര്‍ സൈന്യത്തിനു രക്തം ദാനം നല്‍കാനും ആഹാരത്തിനു ലഭിക്കുന്ന റേഷന്‍ മിച്ചം വിറ്റു കിട്ടുന്ന പണം യുദ്ധഫണ്ടിലേക്കു സംഭാവന ചെയ്യാനും തീരുമാനിച്ചു. സെന്‍ട്രല്‍ ജയിലില്‍ ഈ ആശയം പ്രചരിപ്പിച്ചതു വി. എസ്.

ജയില്‍ മോചനം ആഗ്രഹിച്ച ചിലര്‍ വി.എസിനൊപ്പം. പാര്‍ട്ടി നയത്തില്‍ ഉറച്ചു നിന്നു വലിയൊരു വിഭാഗം. ഒ.ജെ. ജോസഫിനു കീഴില്‍ അവര്‍ ഇതിനെ എതിര്‍ത്തു. ജയിലില്‍ രണ്ടു വിഭാഗങ്ങള്‍ രൂപപ്പെട്ടു. കമ്മിറ്റിയില്‍ കൈയാങ്കളിയില്‍ വരെയെത്തി കാര്യങ്ങള്‍. പര സ്പരം സംസാരിക്കാതായി.

1966 ഡിസംബറില്‍ പാര്‍ട്ടി നേതൃത്വം വിഷയം പരിഗണിച്ചു. വി.എസ് സെക്രട്ടേറിയറ്റില്‍ നിന്നു പുറത്ത്. സ്ഥിതി വഷളാക്കിയതില്‍ ജോസഫിനും പ ങ്കെന്നു വി.എസിന്‍റെ അനുചര വൃന്ദം. ഒടുവില്‍ പാര്‍ട്ടി നയത്തി ല്‍ ഉറച്ചു നിന്ന ഒ.ജെയും സെക്രട്ടേറിയറ്റില്‍ നിന്നു പുറത്ത്.

ഒ. ഭരതന്‍ ഉള്‍പ്പെടെ നേതാക്കളുടെ ആത്മകഥകളിലും ലേഖനങ്ങളിലും പാര്‍ട്ടി രേഖകളിലും ഇതേക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. സി.കണ്ണന്‍, ഒ.ഭരത ന്‍ തുടങ്ങിയ സമുന്നത നേതാക്കളെ ഒഴിവാക്കുമ്പോഴും മല പ്പുറം പാലക്കാട് സമ്മേളനങ്ങളില്‍ വിഭാഗീയത അഴിഞ്ഞാടി യപ്പോഴും ഗ്രൂപ്പിന്‍റെ അമരത്ത് വിഎസ്തന്നെ.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code