Tuesday, February 07, 2012   1:37 PM IST
Supplements
Home>> News>> Kerala News
Kerala News
ഇരന്നു വാങ്ങിയ നടപടി
Monday, July 13, 2009
|
|
|
കൊച്ചി

താക്കീതുകള്‍ക്കും സസ്പെന്‍ഷന്‍ നടപടിക്കും ശേഷവും അച്ചടക്കലംഘനം ജീവിതവ്രതമാക്കിയ വി.എസ്. അച്യുതാനന്ദന്‍ 86-ാം വയസില്‍ നേരിട്ട അച്ചടക്ക നടപടി ഇരന്നു വാങ്ങിയതു ത ന്നെ. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും 2007 മേയ് 26നു പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.

മാധ്യമങ്ങളിലൂടെ പരസ്പരം വിമര്‍ശിച്ചതിനായിരുന്നു നടപടി. ഇതിനു തുടക്കം കുറിച്ചതാകട്ടെ, പൊളിറ്റ് ബ്യൂറോയിലെയും പാര്‍ട്ടിയിലെതന്നെയും ഏറ്റവും മുതിര്‍ന്ന അംഗമായ വിഎസും. മന്ത്രിസഭായോഗത്തിനു ശേഷമുള്ള കാബിനറ്റ് ബ്രീഫിങ്ങില്‍ പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്‍റെ കരിനിഴലില്‍ നിര്‍ത്തുന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലായിരുന്നു തുടക്കം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ അതിനെ ആശ്രയിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. പാര്‍ട്ടി സെക്രട്ടറിയെ ഉന്നംവയ്ക്കുന്നതായിരുന്നു അത് എന്നതിനു മറ്റു തെളിവുകള്‍ ആവശ്യമില്ലായിരുന്നു. കാരണം, സംസ്ഥാനത്തു സിപിഎമ്മിനും എല്‍ഡിഎഫിനുമെതിരേ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന് ആദ്യമായും അവസാനമായും പറഞ്ഞതു പിണറായി വിജയന്‍ മാത്രം.

വ്യംഗ്യമായെങ്കിലും താന്‍ വലിച്ചിഴയ്ക്കപ്പെട്ട പ്രസ്താവനയ്ക്കു മറുപടി നല്‍കാന്‍ പിണറായി ബാധ്യസ്ഥനായി. തൊട്ടുപിന്നാ ലെ എകെജി സെന്‍റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളന ത്തില്‍ അദ്ദേഹം പറഞ്ഞു-”” മാധ്യമ സിന്‍ഡിക്കേറ്റ് സംസ്ഥാനത്തുണ്ടെന്നു പറഞ്ഞതു ഞാനാണ്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു പോളിറ്റ് ബ്യൂറോ മെംബറാണ്. മറ്റൊരു പിബി അംഗത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിനു വി.എസ് കൃത്യമായി മറുപടി പറയണമായിരുന്നു. അല്ലാതെ, അതൊക്കെ നിങ്ങള്‍ക്കറിയാമല്ലോ എന്നു പറഞ്ഞൊഴിയുകയായിരുന്നില്ല വേണ്ടിയിരുന്നത്. അതൊക്കെ സ ഖാക്കള്‍ തമ്മിലുള്ള സാമാന്യ മര്യാദയുടെ പ്രശ്നമാണ്’.

പിബിയില്‍ പങ്കെടുക്കാന്‍ ഡ ല്‍ഹിയിലേക്കു തിരിക്കുംമുന്‍പായിരുന്നു ഇവരുടെ വാക്പയറ്റ്. തൊട്ടുപിന്നാലെ വന്നു വിഎസിന്‍റെ മറുപടി. അതിങ്ങനെ- അദ്ദേഹം പറഞ്ഞ സാമാന്യ മര്യാദ എന്നെപ്പോലെ അദ്ദേഹത്തിനും ബാധകമാണ്.

കേന്ദ്രനേതൃത്വത്തിനു നടപടിയെക്കുറിച്ചു കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഇരുനേതാക്കളെയും അവരവരുടെ ചുമതലകളില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പിബിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. നാലുമാസത്തിനു ശേഷം ഇരുവരെയും തിരിച്ചെടുക്കുകയുംചെയ്തു. “

പിന്നീടിങ്ങോട്ടു വി.എസിനു നല്ലനടപ്പുകാലം. 2008 ഫെബ്രുവരിയിലെ കോട്ടയം സമ്മേളനംവരെ കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി പുരോഗമിച്ചു. അതിനുശേഷവും പാര്‍ട്ടിക്കെതിരേ ഓങ്ങാനും അടിക്കാനുമുള്ള ചെറുതും വലുതുമായ വടികള്‍ പലതവണ പര സ്യപ്രസ്താവനകളിലൂടെ വി.എസ് പ്രതിപക്ഷത്തിനും വര്‍ഗവഞ്ചകര്‍ എന്നു പാര്‍ട്ടി വിശേഷിപ്പിക്കുന്നവര്‍ക്കും നല്‍കിക്കൊണ്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു നടന്ന നവകേരള മാര്‍ച്ചില്‍ പങ്കെടുക്കാതെ ഒളിച്ചുകളിച്ച് അണികള്‍ക്കിടയില്‍ത്തന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചതും പാര്‍ട്ടി നേതൃത്വത്തെ പരിഹാസ്യമാക്കാന്‍ ശ്രമിച്ചതും പാര്‍ട്ടിക്കു പൊറുക്കാന്‍ കഴിയുന്ന തെറ്റായിരുന്നില്ല.

അടിസ്ഥാന ഘടകത്തിലെ നേതാക്കള്‍ മുതല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെ വിവിധഘട്ടങ്ങളില്‍ പങ്കെടുത്ത മാര്‍ച്ചിനു ലഭിച്ച ജനപിന്തുണ കണ്ടു കണ്ണു മഞ്ഞളിച്ചു മാത്രമാണ് ഒടുവില്‍ ശംഖുമുഖം കടപ്പുറത്തു നടന്ന സമാപന ത്തില്‍ പങ്കെടുത്തത്.

മറ്റൊരു കാബിനറ്റ് ബ്രീഫിങ്ങില്‍ ലാവലിന്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് “”നമ്മള്‍ ഉദ്ദേശിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ലല്ലോ’’ എന്നായി വി.എസിന്‍റെ പ്രതികരണം.

ഏറ്റവുമൊടുവില്‍, ലാവലിന്‍ കേസില്‍ സിപിഎം സുചിന്തിതവും സുവ്യക്തവുമായ ഒരു നിലപാടെടുത്തു പ്രഖ്യാപിച്ച ശേഷവും അതിനെ ലവലേശം വകവയ്ക്കാതെ സ്വന്തം നിലപാട് തരംകിട്ടുമ്പോഴൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു അദ്ദേഹം.

കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി കൈക്കൊണ്ട തീരുമാനം തരംതാഴ്ത്തല്‍ ശിക്ഷാനടപടിയാണെന്നു പറയാമെങ്കിലും ഒരര്‍ഥത്തില്‍ പാര്‍ട്ടിക്കു വിധേയനായി പാര്‍ട്ടി എല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ ഒരവസരം, ഒരേയൊരവസരം കൂടി നല്‍കുന്ന ഉദാരസമീപനം കൂടിയാണ്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code