Wednesday, February 08, 2012   8:42 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ഒറീസ സ്വദേശി അടിയേറ്റു മരിച്ചു
Tuesday, July 14, 2009
|
|
|
ആലുവ

അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഒറീസ സ്വദേശിയായ യുവാവു തലയ്ക്കടിയേറ്റു മരിച്ചു. ഒറീസ സ്വദേശി സന്‍ജയ് നായ്ക്ക്(20) ആണു മരിച്ചത്. വാഴക്കുളത്തു പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ഈ പ്രദേശത്ത് ഇവര്‍ തമ്മിലുള്ള തര്‍ക്കം നിത്യസംഭവമാണ്. ഒറീസ സ്വദേശികളായ റോഷന്‍, ബിറ്റ്സ, മിര്‍വ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒരാളെ കൂടി പിടികിട്ടാനുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code