Tuesday, February 09, 2010   3:55 PM IST
Supplements
Home>> News>> World News
World News
നവാസ് ഷെരീഫ് കുറ്റവിമുക്തന്‍
Saturday, July 18, 2009
|
|
|
ഇസ്ലാമാബാദ്

പര്‍വേസ് മുഷറഫിന്‍റെ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാ സ് ഷെരീഫിനെ കുറ്റവിമുക്തനാക്കി.

തെരഞ്ഞെടുപ്പില്‍ മ ത്സരിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന അയോഗ്യതയും ഇതോടെ നീങ്ങി.

1999ല്‍ മുഷറഫ് സൈനിക മേധാവിയും ഷെരീഫ് പ്രധാനമന്ത്രിയുമായിരിക്കുമ്പോള്‍ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. യുഎസില്‍നിന്നു മടങ്ങിയ മുഷറഫിന്‍റെ വിമാനം പാക്കിസ്ഥാനില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചിരുന്നു.

ഇതിനുശേഷമാണ് സൈനിക അട്ടിമറിയിലൂടെ മുഷറഫ് അധികാരം പിടിച്ചതും നവാസ് ഷെരീഫിനെതിരേ കേസെടുത്തതും.

വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാനായിട്ടില്ലെന്നാണ് പാക് സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.

രണ്ടു തവണയിലധികം പ്രധാനമന്ത്രിയാകുന്നതിനുള്ള നിരോധനം കൂടി നീക്കിയാല്‍ ഷെരീഫിന് ഇനി ആ പദവിയിലേക്കും മത്സരിക്കാം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code