മിനി ബസ്സ്റ്റാന്‍ഡ് വീണ്ടും പ്രവര്‍ത്തനക്ഷമമാകും
ഇരിങ്ങാലക്കുട
മാര്‍ക്കറ്റിലെ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മിനി ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തനസജ്ജമാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫി ക് അഡ്വൈസറി കമ്മിറ്റി ഇതു സംബന്ധിച്ച തീരുമാനം എടുത്തു.
കാട്ടൂര്‍ ഭാഗത്തു നിന്നും വരു ന്ന ബസുകള്‍ മിനി ബസ്സ്റ്റാന്‍ഡില്‍ എത്തുന്നതു സംബന്ധിച്ചു ബസുടമകളുടെ തീരുമാനം 15 ദിവസത്തിനകം ചെയര്‍മാനെ അറിയിക്കും.
തൃശൂര്‍ ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മാസ് തിയെറ്റര്‍, പുതിയ ബൈപാസ് വഴി കടന്നു പോകാനും തീരുമാനിച്ചു. പുതിയ നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ പാര്‍ക്കിങ്ങിനുള്ള സംവിധാനം ആരംഭിക്കും.
മാര്‍ക്കറ്റില്‍ മിനി ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടു. ആദ്യകാലങ്ങളില്‍ ചാല ക്കുടി, കൊടകര ഭാഗത്തുനിന്നും വന്നിരുന്ന ബസുകള്‍ ഇവിടെയെത്തിയിരുന്നു. ഇരിങ്ങാലക്കുട മാര്‍ക്കറ്റിന്‍റെ വികസനം കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നു മിനി ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്.
Close...
Maximum Character Allowed -
4000