Tuesday, March 16, 2010   1:14 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയം
Wednesday, July 22, 2009
|
|
|
കോഴിക്കോട്

വരകളുടെ കാര്‍ക്കശ്യം കൊണ്ടു ശ്രദ്ധേയമാകുകയാണു ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറിയിലെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. കരുണാകരന്‍ പേരാമ്പ്രയുടെയും എം. ദിലീഫിന്‍റേതുമാണു വരകള്‍. സാമ്രാജ്യത്വ ക്രൂരതകള്‍ക്കെതിരേ വാചാലമാകുന്നതാണു കാര്‍ട്ടൂണുകളേറെയും.

പിഞ്ചു പൈതങ്ങളെപ്പോലും ശത്രുവെന്നു വിളിച്ചു പീരങ്കിക്കുഴലുകളിലൂടെ നേരിടുന്ന ഇസ്ര യേല്‍ ഭീകരത വരകളില്‍ തെളിയുന്നു. ഇസ്രയേലിന്‍റെ ക്രൂരത കണ്ടു പ്രസിഡന്‍റ് ഷിമോണ്‍ പെരസിനു മുന്നില്‍ കുമ്പിടുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്.

കാര്‍ട്ടൂണുകള്‍ക്കു പുറമേ ഏതാനും കാരിക്കേച്ചറുകളും ഉള്‍ പ്പെടുത്തിയിരിക്കുന്നു. ദിലീഫിന്‍റേതാണു കാരിക്കേച്ചറുകള്‍. വെനിസേ്വലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവെസ്, ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ്, അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും വരകളില്‍ തെളിയുന്നു.

കാര്‍ട്ടൂണ്‍ ക്ലബ് ഒരുക്കിയ പ്രദര്‍ശനം 28-ാം തീയതി അവസാ നിക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code