Sunday, February 05, 2012   5:50 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ധര്‍ണ ഇന്ന്
Wednesday, July 22, 2009
|
|
|
തിരുവനന്തപുരം

ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരോടു വൈദ്യുതി ബോര്‍ഡ് അവഗണന ആരോപിച്ച് ഇന്ന് 11നു പട്ടം വൈദ്യുതി ഭവനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നു കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കേബിള്‍ ടിവി വൈദ്യുതി നിരക്കു കുറയ്ക്കുക, വൈദ്യുതി പോസ്റ്റ് വാടക കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്. 1992ല്‍ കേബിള്‍ ടിവി ആവശ്യത്തിനായി ഒരു രൂപ വാര്‍ഷിക നിരക്കില്‍ വൈദ്യുതി പോസ്റ്റുകള്‍ വാടകയ്ക്കു നല്‍കാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചെങ്കിലും ഈ സൗകര്യം ഏഷ്യനെറ്റ് കേബിള്‍ ടിവിക്കു മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നെന്നും ആരോപണം.

പൊതുസ്ഥാപനങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിച്ചു വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ടെ ങ്കിലും ഈ സൗകര്യവും ചെറുകിട ഓപ്പറേറ്റര്‍മാര്‍ക്കു നിഷേധിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കെ. വിജയകൃഷ്ണന്‍, പ്രവീണ്‍ മോഹന്‍, ഗോപകുമാര്‍, റിയാസ്, മനോഹരന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code