സ്റ്റേഡിയം:പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍
കൊച്ചി
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വന്‍ പ്രോജക്റ്റായ ഇടക്കൊച്ചി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനെതിരേ പ്രചാരണം നടത്തുന്നതു നിക്ഷിപ്ത താത്പര്യക്കാരാണെന്നു നഗരസഭ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ഇടക്കൊച്ചിയുടെ പുരോഗമനത്തിനു വഴിയൊരുക്കുന്ന സ്റ്റേഡിഡയത്തിനെതിരെയുള്ള നീക്കം അപലപനീയമാണെന്നും ഇവര്‍ പറഞ്ഞു. തടസവാദവുമായി വരുന്ന ഈ തത്പരകക്ഷികള്‍ സംസ്ഥാന സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റേഡിയം നിര്‍മിക്കാനാണ് ഇടക്കൊച്ചിയിലെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
Close...
Maximum Character Allowed -
4000