നഗരമാലിന്യം: ഇന്നു ചര്‍ച്ച
തൃശൂര്‍
നഗരത്തില്‍ ഒരാഴ്ചയായി മുട ങ്ങിക്കിടക്കുന്ന മാലിന്യപ്രശ്ന ത്തിനു പരിഹാരം കാണാന്‍ ത ദ്ദേശ സ്വയംഭരണ മന്ത്രിയുമായി ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടത്തുമെന്നു റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. കലക്റ്ററേറ്റില്‍ വിളിച്ചു ചേര്‍ത്ത കാലവര്‍ഷ ദുരന്ത അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലൂര്‍ പ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പരിഹാരമാര്‍ഗവും ആരായുമെ ന്ന് അദ്ദേഹം പറഞ്ഞു. മാലിന്യപ്രശ്നം കോര്‍പ്പറേഷന്‍റെ മാത്രം പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ല. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിക്കു രൂപം നല്‍കാനാണു ശ്രമമെന്നും മന്ത്രി പറഞ്ഞു.
ലാലൂരിലേക്കുള്ള മാലിന്യനീക്കം തടസപ്പെട്ടതോടെ നഗര ത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയതു നഗരവാസികള്‍ക്കു ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യം നഗരത്തില്‍ നിന്നു നീ ക്കം ചെയ്യുന്നതിനു കോര്‍പ്പറേഷനു കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കലക്റ്റര്‍ ഡോ. വി. കെ. ബേബി അറിയിച്ചു.
ഇക്കാര്യത്തില്‍ ആവശ്യമായി വന്നാല്‍ മജിസ്റ്റീരിയല്‍ അധികാ രം ഉപയോഗിക്കുമെന്നു കലക്റ്റര്‍ അറിയിച്ചു. ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്ന കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടികളെടുക്കുമെന്നും കലക്റ്റര്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000