വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യ സെസ്
കോഹിമ
രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല (സെസ്) നാഗലാന്‍ഡില്‍ തുടങ്ങും. ദിമാപൂര്‍ ജില്ലയിലെ ഗണേശ് നഗറിലാണു കാര്‍ഷിക-ഭക്ഷ്യസംസ്കരണ മേഖലയിലെ സെസ് ആരംഭിക്കുക. ഇതു സംബന്ധിച്ചുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. 50.70 ഏക്കറിലായിരിക്കും പദ്ധതി നടപ്പിലാക്കുക. കാര്‍ഷിക രംഗത്തു വന്‍ കുതിച്ചു ചാട്ടത്തിനു പദ്ധതി വഴിവെയ്ക്കുമെന്നാണു പ്രതീക്ഷ.
Close...
Maximum Character Allowed -
4000