റോ ഭീകരപ്രവര്‍ത്തനം നടത്തുന്നു
ഇസ്ലാമാബാദ്
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതായി പാക് ദിനപത്രം ഡോണ്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനും പൊലീസ് അക്കാഡമിക്കും നേരേയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ റോ ആണെന്നു തെളിയിക്കുന്ന രേഖകള്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കു കൈമാറിയിട്ടുണ്ടെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസിനും അഫ്ഗാനിസ്ഥാനും തെളിവുകള്‍ കൈമാറിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് അഫ്ഗാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കു രേഖകള്‍ കൈമാറിയ വിവരം അതീവരഹസ്യമാണെന്നും പത്രം പറയുന്നു.
ക്രിക്കറ്റ് ടീമിനെതിരായ ആക്രമണത്തിന് ഇന്ത്യന്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളുമാണ് ഉപയോഗിച്ചത്. ഇന്ത്യയില്‍ നിന്നു വസീരിസ്ഥാന്‍ വഴിയാണ് അക്രമികള്‍ പാക്കിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കു റോ പരിശീലനം നല്‍കുന്നു എന്നും ആരോപണമുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ ഈജിപ്റ്റില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പരിശോധിക്കാമെന്നും, ശരിയെന്നു കണ്ടാല്‍ നടപടിയെടുക്കാമെന്നും മന്‍മോഹന്‍ സിങ് ഉറപ്പു നല്‍കിയെന്നും ഡോണ്‍.
Close...
Maximum Character Allowed -
4000