കാവ്യാ മാധവന്‍ വിവാഹ മോചനത്തിന്
കൊച്ചി
പ്രമുഖ ചലച്ചിത്ര നടി കാവ്യാ മാധവന്‍ വിവാഹമോചനം തേടുന്നു. എന്നാല്‍ ഇതേവരെ കോടതിയെ സമീപിച്ചിട്ടില്ലെന്നു ബന്ധുക്കള്‍. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലാണു കാവ്യയും തിരുവനന്തപുരം കുമാരപുരം സ്വദേശിയും കുവൈത്ത് ഇന്‍റര്‍നാഷണല്‍ ബാങ്ക് അഡ്വൈസറുമായ നിശാല്‍ ചന്ദ്രയും വിവാഹിതരായത്.
ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ വിവാഹമോചനത്തിലേക്കു വഴിവയ്ക്കുന്ന തലത്തില്‍ വളര്‍ന്നെന്നു കാവ്യയുടെ വീട്ടുകാര്‍ സ്ഥിരീകരിച്ചു. കുടുംബക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശ്യം. ഭര്‍ത്താവിനൊപ്പം കുവൈറ്റിലായിരുന്ന കാവ്യ ഇപ്പോള്‍ കൊച്ചിയിലുണ്ട്. അവിടെ തടങ്കലിലെന്നപോലെയാണു കുറച്ചുനാളുകളായി കാവ്യ കഴിഞ്ഞിരുന്നത്.
സ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കപ്പെട്ടു. കടുത്ത മാനസികപീഡനത്തിനും ഇരയായി. അടുത്ത ബന്ധുവിന്‍റെ വിവാഹത്തിനെന്ന പേരിലാണു കാവ്യ കുവൈത്തില്‍ നിന്നു നാട്ടിലെത്തിയത്. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ ഭര്‍തൃവീട്ടുകാരുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നു കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതില്‍ സത്യമില്ലെന്നു വീട്ടുകാര്‍ വ്യക്തമാക്കി. പണത്തിനു വേണ്ടി ഭര്‍ത്താവ് കാവ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്രെ. വിവാഹശേഷം അഭിനയം തുടരുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ ഭിന്നതയിലായിരുന്നു. കുവൈത്തിലായിരുന്നപ്പോള്‍ പണമില്ലാതെ വിഷമിക്കുന്ന അവസ്ഥയില്‍പ്പോലും കേരളത്തിലെ ഒന്നാംനിര നായിക എത്തിയിരുന്നു.
Close...
Maximum Character Allowed -
4000