Wednesday, February 08, 2012   7:34 PM IST
Supplements
Home>> News>> Business
Business
ഇന്‍ഡക്സുകള്‍ തിരിച്ചുകയറി
Friday, July 24, 2009
|
|
|
മുംബൈ

കഴിഞ്ഞ രണ്ടു സെഷനുകളിലെ നഷ്ടം മറന്ന് ഇന്നലെ ഇന്‍ഡക്സുകളില്‍ സ്മാര്‍ട്ട് ഗെയ്ന്‍. സെന്‍സെക്സ് 388 പോയിന്‍റ് മുന്നേ റി 15,000 പോയിന്‍റ് തിരിച്ചുപിടിച്ചു. നാഷനല്‍ ഇന്‍ഡക്സ് നിഫ്റ്റിക്ക് 125 പോയിന്‍റ് നേട്ടം. ക്ലോസിങ് 4,523.75ല്‍. കമ്പനികളുടെ പാദഫലങ്ങളും ആഗോള സൂചികകളിലെ മുന്നേറ്റവും ഇന്‍ഡക്സുകളെ തുണച്ചു.

ഏഷ്യന്‍ ഇന്‍ഡക്സുകളില്‍ രാവിലെ വന്‍മുന്നേറ്റമുണ്ടായതിനെത്തുടര്‍ന്നു 166 പോയിന്‍റ് നേട്ടത്തിലാണു സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. ആദ്യ വ്യാപാരത്തില്‍ തന്നെ കഴിഞ്ഞ സെഷനുകളില്‍ കൈവിട്ട 15,000 പോയിന്‍റ് തിരിച്ചുപിടിച്ചു. 15,265 വരെ ഇന്‍ഡക്സ് കയറി. ചില ഇന്ത്യ ന്‍ കമ്പനികളുടെ പാദഫലങ്ങള്‍ മികച്ചതായതും വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നു. മാരുതി സുസുകി, എയര്‍ടെല്‍ എന്നീ പ്രമുഖ കമ്പനികളുടെ പാദഫല ങ്ങള്‍ ഇന്നലെ പുറത്തുവന്നു. ര ണ്ടു കമ്പനികള്‍ക്കും വളര്‍ച്ച. 387.92 പോയിന്‍റ് നേട്ടത്തോടെ 15,231.04 ലായിരുന്നു ഇന്‍ഡക്സിന്‍റെ ക്ലോസിങ്.

നിഫ്റ്റിയുടെ വ്യാപാരവും മുന്നോട്ട്. ആദ്യ വ്യാപാരത്തില്‍ ഇന്‍ഡക്സ് 50 പോയിന്‍റിലേറെ മുന്നേറി. അനുകൂലവാര്‍ത്തകള്‍ നേട്ടം ഉയര്‍ത്തി. 4,532.40 നും 4,405.95 നും ഇടയിലായിരുന്നു വ്യാപാരം. ആഗോള ഇന്‍ഡക്സുകളിലും വന്‍ മുന്നേറ്റം. പത്തു മാസത്തെ ഉയര്‍ന്നനിരക്കിലാണ് ഇന്‍ഡക്സുകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് ഇന്‍ഡക്സ് നിക്കി 70 പോയിന്‍റ് ഉയര്‍ന്നു. ഹോങ്കോങ് ഇന്‍ഡക്സ് 570 പോയിന്‍റ് കുതിച്ചുയര്‍ന്നു. ചൈനീസ് ഇന്‍ഡക്സിന് 32 പോയിന്‍റ് നേട്ടം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code