Monday, March 15, 2010   8:51 PM IST
Supplements
Home>> News>> Kerala News
Kerala News
ഹര്‍ജിക്കു മറുപടിയില്ല: സര്‍ക്കാരിനു രൂക്ഷവിമര്‍ശനം
Friday, July 24, 2009
|
|
|
കൊച്ചി

ഓംബുഡ്സ്മാനു പൊലീസ് ഉദേ്യാഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന അനേ്വഷണ സംവിധാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താത്പര്യഹര്‍ജിയില്‍ മറുപടി നല്‍കാത്തതിനു സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശനം. ഒരാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഫയലുകളുമായി 30നു നേരിട്ടു ഹാജരാകണമെന്നു ചീഫ് ജസ്റ്റിസ് ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്.

ഹ്യൂമന്‍റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണു നിര്‍ദേശം.

തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരേ ഫലപ്രദമായി നടപടിയെടുക്കാന്‍ ഓംബുഡ്സ്മാനു കഴിയാത്തതു പൊലീസ് ഉദേ്യാഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന അനേ്വഷണ സംവിധാനം നല്‍കാത്തതിനാലാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

മറുപടി നല്‍കാന്‍, മൂന്നാം തവണയും സമയം നീട്ടിച്ചോദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code