ആര്‍. റിന്‍സ്
ഈ വര്‍ഷവും സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ തലയെണ്ണി. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകള്‍ നിര്‍ണയിക്കുക എന്ന ലക്ഷ്യം വച്ചുകൊ ണ്ടുതന്നെ.
ജൂലൈ 14നു നടന്ന ഏകദിനപരിശോധന എന്ന വണ്‍ഡേ വേരിഫിക്കേഷന്‍റെ കണ്ടെ ത്തല്‍ അന്തിമമായി പുറത്തുവ ന്നില്ലെങ്കിലും, സൂചന വളരെ തെളിഞ്ഞതാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.87% കുട്ടികളുടെ കുറവുണ്ട്. എതാണ്ട് അഞ്ചിലൊന്നിന്‍റെ അഭാവം. കഴി ഞ്ഞ വര്‍ഷം 44 ലക്ഷം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് ഇത്തവ ണ 42.25ലക്ഷം. ഈ കുറവിന്‍റെ അനന്തരഫലങ്ങള്‍ പലതാണ്. ഒപ്പം ഒരു ചോദ്യവും എന്താണ് ഈ മാറ്റത്തിനു കാരണം?
വിദ്യാര്‍ഥികളുടെ കുറവ് നിമിത്തം 1700 ലേറെ അധ്യാപകര്‍ക്കു ജോലി നഷ്ടമുണ്ടാകുമെന്നാ ണ് കണക്കാക്കുന്നത്. അതു സംഭവിക്കാതെ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും 300പേര്‍ക്കെങ്കി ലും പുറത്തുപോകേണ്ടിവരും. കൃത്യമായി എത്ര അധ്യാപകര്‍ക്കു ജോലി നഷ്ടമാകുമെന്നു തിട്ടപ്പെടുത്തിയശേഷം, മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി എം. എ. ബേബിയുടെ നിലപാട്. 1997 ജൂലൈ ഒന്നിനു മുന്‍പുള്ള എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു പ്രൊട്ടക്ഷനുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരെ പുനര്‍വിന്യസിച്ചു നിലനിര്‍ത്തും. 97 ജൂലൈ ഒന്നിനു ശേഷമുള്ള എയ്ഡഡ് അധ്യാപകര്‍ക്കാണു പ്രശ്നം.
കേരള വിദ്യാഭ്യാസ ചട്ടം നില വില്‍ (കെഇആര്‍) വന്നതു മുതല്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം പരിശോധിക്കുന്ന പതിവുണ്ട്. വിദ്യാഭ്യാസ ഓഫിസര്‍ എല്ലാ സ്കൂളുകളിലും പോയി പരിശോധന നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി, ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ ഏകദിന പരിശോധന ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തിക നിര്‍ണയിക്കുന്നു. 45 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണു നിലവിലുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം.
ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കിയ കണക്കുപ്രകാരം സംസ്ഥാനത്ത് 44,61,041 കുട്ടികളാണുണ്ടായിരുന്നത്. എന്നാല്‍ ജൂ ലൈ 14നു നടന്ന ഏകദിന പരിശോധനയില്‍ രണ്ടുലക്ഷത്തോ ളം കുട്ടികള്‍ കുറവ്. സംസ്ഥാന ത്തെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ പ ത്ത് വരെ ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ പുതിയ എണ്ണം 42,24,228. ഈ വ്യത്യാസം സ്വാഭാവികമെന്നാണു സര്‍ക്കാരിന്‍റെയും ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനകളുടെയും നിലപാട്. ഏകദിനപരിശോധനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് . 4,30,969പേര്‍.
സ്വാഭാവിക കാരണങ്ങളാല്‍ അഞ്ച് ശതമാനം കുട്ടികള്‍ അവധിയെടുക്കും. പകര്‍ച്ചപ്പനിയും കനത്ത മഴയും കാരണം വടക്ക ന്‍ ജില്ലകളില്‍ ഹാജര്‍ കുറവായിരുന്നു. മലയോരമേഖലയിലും തീരപ്രദേശങ്ങളിലുമാണു കുട്ടികള്‍ പൊതുവേ കുറഞ്ഞത്.
പത്താം ക്ലാസ് കഴിഞ്ഞു പുറത്തു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തതാണു വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമെന്നു കരുതുന്നത്. ഈ വര്‍ഷം പത്താംക്ലാസില്‍ പരീക്ഷയെഴുതി 4,46,626 വിദ്യാര്‍ഥികള്‍ പുറത്തുപോയപ്പോള്‍ അണ്‍എയ്ഡഡ് മേഖലയിലുള്‍പ്പടെ ഒന്നാം ക്ലാസില്‍ പുതിയതായി ചേര്‍ന്നത് 3,57,932 കുട്ടികള്‍. വ്യത്യാസം 88,694.
ഈ വര്‍ഷം അണ്‍എയ്ഡഡ് സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാരിന് അധികാരമില്ല. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പ്രവേശനം തേടരുതെന്ന് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരേ എടുത്ത നിലപാടുമൂലം അന്‍പതിനായിരത്തോ ളം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍,എയ്ഡഡ് മേഖലയില്‍ പ്രവേശനം നേടിയെന്നാണു വിദ്യാഭ്യാസവ കുപ്പിന്‍റെ അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ പ്രവേശനം നേടിയവര്‍ അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലാണു ചേര്‍ന്നിട്ടുള്ളത് എന്നാ ണു വ്യക്തമായത്. ആകെയുള്ള കുട്ടികളുടെ എണ്ണം സര്‍ക്കാര്‍ സ്കൂളുകളില്‍ 3.02ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 1.35ശതമാനവും അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ 1.38 ശതമാനവും കുറഞ്ഞെന്ന് അന്തിമ വിലയിരുത്തല്‍.
കുട്ടികളുടെ ലീവ് കാരണം ത സ്തികനിര്‍ണയത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ ഏകദിനപരിശോധനാ ഹാജറിന്‍റെ കൂടെ അഞ്ച് ശതമാനം കൂടി ചേര്‍ത്താ ണു കുട്ടികളുടെ എണ്ണം തീരുമാനിക്കുന്നത്. അതനുസരിച്ചാണു തസ്തിക നിര്‍ണയിക്കുന്നതും. ഇത്രയധികം വിദ്യാര്‍ഥികളുടെ കുറവുള്ളതിനാല്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 എന്നു സ്വീകരിച്ചാല്‍ 1770 തസ്തികകള്‍ നഷ്ടമാകുമെന്നു കണക്കാക്കുന്നു. ഇതില്‍ പകുതിയിലധികം തസ്തികകള്‍ സര്‍ക്കാര്‍ മേഖലയിലായിരിക്കും നഷ്ടമാകുക.
തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍സ്കൂള്‍ അധ്യാപകരെ മറ്റു സ്കൂളുകളിലേക്കു മാറ്റി നിയമിക്കും. കോര്‍പ്പറേറ്റ് മാനെജ്മെന്‍റുകളും മുന്‍വര്‍ഷങ്ങളില്‍ അധ്യാപകര്‍ക്കു ജോലി നഷ്ടമാകാതിരിക്കാന്‍ ഇത്തരത്തില്‍ മാറ്റിനിയമിക്കാറുണ്ട്. തസ്തിക നഷ്ടപ്പെടുന്ന സ്വകാര്യസ്കൂള്‍ അധ്യാപകരെ നിലനിര്‍ത്താനായി അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കാറുണ്ട്. ഇത്തവ ണയും ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പുറത്തു പോകുന്നവരെ സംരക്ഷിക്കാന്‍ എന്തുചെയ്യുമെന്നു സര്‍ക്കാര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ അധ്യാപകര്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്.
വിദ്യാഭ്യാസ മേഖലയിലെ വിവാദങ്ങള്‍, നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിവയൊക്കെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ അതൊന്നും ഒരു ചര്‍ച്ചയിലും വരുന്നില്ല. സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കായിക ക്ഷമത കുറവാണെന്നു കണ്ടെത്താന്‍ ഇടയാക്കിയതു പോലൊരു സമഗ്ര പരിശോധന ഇക്കാര്യത്തിലും ആവശ്യമല്ലേ?
Close...
Maximum Character Allowed -
4000