കാലവര്‍ഷം:ജില്ലയില്‍ 730 ഹെക്റ്റര്‍ കൃഷിനാശം
കോഴിക്കോട്
കാലവര്‍ഷത്തില്‍ ജില്ലയില്‍ 730 ഹെക്റ്റര്‍ സ്ഥലത്തു കൃഷിനാശം സംഭവിച്ചു. 9,63,82,000 രൂപയു ടെ നഷ്ടം കണക്കാക്കു ന്നു. മണ്ണിടിച്ചില്‍ മൂലമുണ്ടായ 2,63,75,000 രൂപയുടെ നഷ്ടം ഉള്‍പ്പെടെയാണിത്. വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താ ന്‍ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗ ത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
5932 കര്‍ഷകര്‍ക്കാണു നഷ്ടമുണ്ടായത്. 6,077 തെങ്ങ്, 5,910 കവുങ്ങ്, 2,85,315 വാഴ, 1,601 റബര്‍ മരങ്ങള്‍, 10,400 വെറ്റില വ ള്ളികള്‍, 1145 കുരുമുളകു വള്ളികള്‍ എന്നിവ കാലവര്‍ഷത്തില്‍ നശിച്ചു. 468 ഹെക്റ്റര്‍ പ്രദേശത്തെ നെല്ല്, 43 ഹെക്റ്റര്‍ മരച്ചീനി, 34 ഹെക്റ്റര്‍ പച്ചക്കറി എന്നിവയും നശിച്ചു. 11 പേര്‍ മരിച്ചു. 24 വീടുകള്‍ പൂര്‍ണമായും 2,659 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 38,148 പേര്‍ സൗജന്യ റേഷന് അര്‍ഹരാണെന്നു കണ്ടെത്തി.
ദേശീയപാത ഡ്രെയ്നേജ് തകര്‍ന്നതിലൂടെ 15 കോടി രൂപ, എന്‍എച്ച് റോഡുകള്‍ 3.34 ലക്ഷം, സ്റ്റേറ്റ് ഹൈവേ റോഡുകള്‍ 12.26 കോടി, ജില്ലാ പഞ്ചായത്ത് റോഡുകള്‍ 1.97 കോടി, കോര്‍പ്പറേഷന്‍ റോഡുകള്‍ 3.56 കോടി, പൊതുമരാമത്ത് കെട്ടിടം 28 ല ക്ഷം, ജലവിതരണം 2.60 കോടി, മേജര്‍ ഇറിഗേഷന്‍ 19.69 കോടി, മൈനര്‍ ഇറിഗേഷന്‍ 1.35 കോടി, കുറ്റ്യാടി ഇറിഗേഷന്‍ 1.98 കോടി, വൈദ്യുതി ബോര്‍ഡ് 39 ലക്ഷം, വനം 12 ലക്ഷം, മൃഗസംരക്ഷണം 10,18,600 എന്നിങ്ങനെയാണു മറ്റു വകുപ്പുകള്‍ക്കു കീഴിലുണ്ടാ യ നഷ്ടം. ഇതിനു പുറമെ രണ്ടു മത്സ്യബന്ധന ബോട്ടുകള്‍ക്കു കേടുപാടുകള്‍ പറ്റി.
പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് നേരത്തെ അനുവദിച്ച 25,000 രൂപ ഒരു ലക്ഷമാക്കി ഉയര്‍ത്തിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്റ്റര്‍ ഡോ. പി.ബി. സലിം അറിയി ച്ചു. നഷ്ടപരിഹാരത്തുക വിതര ണം ചെയ്തു തുടങ്ങി. ഞായറാഴ്ച നടക്കുന്ന രണ്ടു ചടങ്ങുകളി ല്‍ കൂടുതല്‍ സഹായങ്ങള്‍ വിത രണം ചെയ്യും. യോഗത്തില്‍ എഡിഎം പി.എം. ബാബു, ആര്‍ഡി ഒ കെ.പി. രമാദേവി എന്നിവരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000