Thursday, February 09, 2012   7:00 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
തൊഴിലാളികളുടെ അഭാവം നിര്‍മാണമേഖലയെ ബാധിക്കുന്നു
Friday, July 24, 2009
|
|
|
കോഴിക്കോട്

തൊഴിലാളികളുടെ അഭാവം നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കേരള ഗവ. കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍.

തൊഴിലാളികളുടെ അഭാവം കാരണം സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപി ച്ച വന്‍ മൂലധന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല. നിര്‍മാണ തൊഴിലാളികളുടെ കുറവു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതിനായി അഞ്ചു ലക്ഷം തൊഴില്‍രഹിതരെ തെരഞ്ഞെടുത്തു പരിശീലനം നല്‍കി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കണം. ഇപ്പോഴുള്ള അംഗങ്ങള്‍ക്കു തൊഴില്‍ മികവ് ആര്‍ജിക്കാന്‍ സ്ഥി രം പരിശീലന പദ്ധതി നടപ്പാക്ക ണം. കരാറുകാരുടെ ബില്ലുകളില്‍ നിന്ന് ഒരു ശതമാനം വീതം ഈടാക്കിയ ഇനത്തിലുള്ള 800 കോ ടി സര്‍ക്കാര്‍ തൊഴില്‍ പരിശീലന ത്തിനു വിനിയോഗിക്കണം.

മേസണ്‍, കാര്‍പെന്‍റര്‍, ബാര്‍ബെന്‍റര്‍, മിഷന്‍ ഓപ്പറേറ്റേഴ്സ് തുടങ്ങിയവര്‍ക്കു പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. കൃത്രിമ മണല്‍, കടല്‍ മണ്ണ് എന്നിവ ലഭ്യമാക്കി ആറ്റു മണലിന്‍റെ കുറവു പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code