Thursday, February 09, 2012   11:19 AM IST
Supplements
Home>> Regional>> Thrissur
Thrissur Regional
വനിതാ കമ്മിഷന്‍ 30 പരാതികള്‍ പരിഹരിച്ചു
Friday, July 24, 2009
|
|
|
തൃശൂര്‍

ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മിഷന്‍ അദാലത്തില്‍ 30 കേസുകളില്‍ പരിഹാരമായി. 51 കേസുകളാണു പരിഗണിച്ചത്. ഒരെണ്ണം ഡിഎന്‍എ ടെസ്റ്റിനു വിട്ടു. രണ്ടു കേസുകള്‍ എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനാല്‍ മാറ്റി. വസ്തുസംബന്ധമായ കേസുകള്‍ കമ്മിഷന്‍ ഒന്‍പതു പേരടങ്ങുന്ന ജാഗ്രതാ സമിതിക്കു വിട്ടു.

സീതാറാം മില്‍സിലെ ജോലിക്കാരികളെ രാത്രികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെതിരേ നാലുപേര്‍ പരാതി നല്‍കി. മാനെജുമെന്‍റുമായി ആലോചിച്ചു നടപടിയെടുക്കും വരെ ഇപ്പോഴുള്ള ജോലി സമയം പാലിച്ചാല്‍ മതിയെന്നു കമ്മിഷന്‍ വ്യക്തമാക്കി. രണ്ടു പെണ്‍മക്കളു ള്ള 74 കാരിയായ മുളയം സ്വദേശിനി അമ്മിണിയമ്മയെ മക്ക ളും പേരക്കിടാങ്ങളും ഇറക്കി വിട്ടു വീടു കൈക്കലാക്കിയ സംഭവ ത്തിനു പൊലീസ് അന്വേഷണത്തിന് ഉത്തരവായി.

വനിതാകമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി, അംഗം പ്രൊഫ. മീനാക്ഷി തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.

ശിക്ഷാനടപടികളെടുക്കുന്നതിലുപരി കൗണ്‍സിലിങ് നടത്തി കേസെടുക്കുന്നതാണു നല്ലതെന്നു വനിതാകമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. അദാലത്തില്‍ അഭിഭാഷകരായ പ്രതിഭാ ചന്ദ്രന്‍, സിന്ധു.പി.വാര്യര്‍, ആര്‍.കെ.ആശ എന്നിവര്‍ പങ്കെടുത്തു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code