Saturday, March 13, 2010   9:22 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
ബാങ്കുകള്‍ 4557 കോടി രൂപ വായ്പ നല്‍കി
Friday, July 24, 2009
|
|
|
തൃശൂര്‍

ജില്ലയില്‍ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ മേഖലയ്ക്ക് 4557 കോടി രൂപ വായ്പ നല്‍കിയതായി ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കൃഷി അനുബന്ധ മേഖലയ്ക്ക് 1658 കോടിരൂപയും ചെറുകിട സംരംഭങ്ങള്‍ക്ക് 267 കോടി രൂപയും മറ്റു മുന്‍ഗണനാ മേഖലയ്ക്ക് 2632 കോടി രൂപയുമാണു ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 963 കോടി രൂപ കൂടുതലാണ്.

2008-09 ല്‍ ലക്ഷ്യമിട്ടതിന്‍റെ 124 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനു ഡെപ്യൂട്ടി കലക്റ്റര്‍ ഡോ.പി.കെ.ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗമാണു പ്രകടനം വിലയിരുത്തിയത്.

കൃഷി അനുബന്ധ മേഖലയില്‍ 127 ഉം എസ്എസ്ഐ യില്‍ 62 ഉം മറ്റു മുന്‍ഗണനാ മേഖലയില്‍ 135 ഉം ശതമാനം ലക്ഷ്യം കൈവരിച്ചു. എസ്എസ്ഐ മേഖലയില്‍ ലക്ഷ്യമിട്ട 432 കോടി രൂപയില്‍ 267 കോടി രൂപയാണു വിതരണം ചെയ്തത്. ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്കായുള്ള വായ്പാ വിതരണം അപര്യാപ്തമാണെന്നും കൂടുതല്‍ വായ്പ നല്‍കാനുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. എസ്.ജി.എസ്.വൈ പദ്ധതിയില്‍ പൂര്‍ണമായും പി.എം.ഇ.ജി.പിയില്‍ 70 ശതമാനവും ലക്ഷ്യം നേടി. സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് 74.53 കോടിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള കര്‍ഷകര്‍ക്ക് 119.33 കോടിയും വായ്പ അനുവദിച്ചു.

വിദ്യാഭ്യാസ വായ്പയായി 3745 ഉം അക്കൗണ്ടുകളിലായി 70.71 കോടി രൂപയും വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50490 അക്കൗണ്ടുകളിലായി 1863 കോടിയും ലഭ്യമാക്കി. മാര്‍ച്ച് 31 വരെ ജില്ലയിലെ ബാങ്കുകളില്‍ 18586 കോടി രൂപയാണ് ആകെ നിക്ഷേപം. ഇതില്‍ 4695 കോടി രൂപ എന്‍ആര്‍ഐ നിക്ഷേപമാണ്. വായ്പാ നിക്ഷേപ അനുപാതം 54 ശതമാനം. കാനറാ ബാങ്ക് എജിഎം പി.എന്‍.പരമേശ്വരന്‍, റിസര്‍വ് ബാങ്ക് എജിഎം കെ.ഡി.ജോസഫ്, നബാര്‍ഡ് എജിഎം പി.ടി.ഉഷ എന്നിവര്‍ പദ്ധതി നടത്തിപ്പു വിലയിരുത്തി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code