Saturday, September 04, 2010   4:11 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ജലസുരക്ഷ: സമീപന രേഖയായി
Friday, July 24, 2009
|
|
|
തിരുവനന്തപുരം

ജലവിഭവ വകുപ്പു നടപ്പാക്കുന്ന ജലസുരക്ഷാ പദ്ധതിയുടെ സമീപന രേഖ തയാറായി. ഗ്രാമങ്ങളി ല്‍ തദ്ദേശ സ്വയംഭരണ വകുപ്പും മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജ നകീയ, ഉദേ്യാഗസ്ഥ കൂട്ടായ്മയും പദ്ധതി നടപ്പാക്കും. സമീപന രേഖയെക്കുറിച്ചു മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. മുഖ്യമന്ത്രി, സ്പീക്കര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കു വേണ്ടി പ്രത്യേക പ്രസന്‍റേഷനും നടത്തി.

ജലം മാലിന്യ മുക്തമായി സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേഗത പോരാത്തതിനാലാണു പുതിയ പദ്ധതിയെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം എന്നതിനപ്പുറം ജനകീയ സംരംഭമാക്കുക ലക്ഷ്യം.

ജലവിഭവ മേഖലയിലോ അനുബന്ധ മേഖലകളിലോ പ്രവര്‍ത്തനം നടത്തുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും സന്നദ്ധ സംഘടനകളേയും ഏകോപിപ്പിയ്ക്കും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code