Sunday, August 01, 2010   5:02 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം
Friday, July 24, 2009
|
|
|
കോഴിക്കോട്

അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള അവസ്ഥയും മലിനജലവും എലിപ്പനി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം. നൂറുല്‍ അമീന്‍.

പനി, തലവേദന, ശരീരവേദ ന, കണ്ണില്‍ ചുവപ്പ്, വിറയല്‍, മ ഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. എലിമൂത്രം കലര്‍ന്ന മണ്ണ്, ഫല വര്‍ഗ ങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍, മ ലിനജലം എന്നിവയിലൂടെയാണു രോഗം പടരുന്നത്. എലിമൂത്രം കലര്‍ന്ന കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നു രോഗാണുക്കള്‍ മുറിവുകളിലൂടെ ശരീരത്തിലെത്തുകയാണു ചെയ്യുന്നത്.

എലി നശീകരണം ഊര്‍ജിത പ്പെടുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മുതലായവ വൃത്തിയായി കഴുകി ഉപ യോഗിക്കുക, മലിന ജലത്തില്‍ കൈകാലുകള്‍ കഴുകുകയോ കുളിക്കുക യോ ചെയ്യാതിരിക്കുക, ചളിവെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍ കൈയുറയും കാലുറയും ധരിക്കുക, എലി കടിച്ച ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code