Wednesday, February 08, 2012   7:22 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
പദ്ധതിയില്‍ ക്രമക്കേടെന്നു പരാതി
Friday, July 24, 2009
|
|
|
വിഴിഞ്ഞം

സ്വന്തം ലേഖകന്‍

കല്ലിയൂര്‍ പഞ്ചായത്തിലെ ആശ്രയ പദ്ധതി പ്രകാരമുള്ള ഭവനനിര്‍മാണ ധനസഹായം അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി പരാതി. വീടു നിര്‍മിക്കുന്നതു ഒരാളുടെ പേരില്‍. നിര്‍മാണം മറ്റൊരാളുടെ ഭൂമിയില്‍. ഇതിനെതിരേ പ്രതിഷേധം ശക്തം.

നിയമം ലംഘിച്ചു തൊട്ടടുത്ത വസ്തു ഉടമയുടെ അതിരിനോടു ചേര്‍ന്നു പെരിങ്ങമ്മലയില്‍ നിര്‍മാണം നടന്നുവരുന്ന വീടു വിവാദമായതിനെത്തുടര്‍ന്നാണു തട്ടിപ്പു പുറത്തായത്. പെരിങ്ങമ്മല സ്വദേശി വൃദ്ധയുടെ പേരിലാണു സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചു വീടു പണി. എന്നാല്‍ കൈവശാവകാശം പെരിങ്ങമ്മല സ്വദേശിയായ മറ്റൊരാളുടേതാണ്.

വൃദ്ധയുടെ പേരില്‍ മൂന്നു സെന്‍റ് സ്ഥലം പെരിങ്ങമ്മലയില്‍ ഉണ്ട്. ഈ വസ്തുവിന്‍റെ കരം തീരുവ രേഖയും ഓവര്‍സിയര്‍ റിപ്പോര്‍ട്ടും സ്വീകരിച്ചാണ് പഞ്ചായത്ത് അധികൃതര്‍ ആശ്രയ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശ്രയ പദ്ധതിയിലെ ഭവനനിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു നാട്ടുകാര്‍.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code