ശാരിക ശങ്കര്‍
കേരളത്തിലെ ഇംഗ്ലീഷിനെക്കുറിച്ച് ഒരു തമാശ കേട്ടിട്ടുണ്ട്. ഇവിടെയുള്ളവര്‍ക്കാണ് ഇംഗ്ലീഷ് പറയാനൊക്കെ ബുദ്ധിമുട്ട്. അതൊക്കെ അങ്ങ് ഇംഗ്ലണ്ടില്‍. അവിടെ ജനിച്ചു വീഴുന്ന കൊച്ചുങ്ങള്‍ വരെ ഇംഗ്ലീഷ് പറയും.
ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതില്‍ ചമ്മലുണ്ട് മിക്കവാറും മലയാളികള്‍ക്ക്. മുറി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിച്ചതുകൊണ്ട് ജോലിസ്ഥലത്തും ഇന്‍റര്‍വ്യൂകളിലും പിടിച്ചു നില്‍ക്കാം എന്നു പറയുന്നവരും ഇന്നു ചുരുക്കം. കാരണം, ആഗോളഭാഷയായി ഇംഗ്ലീഷ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മലയാളം മീഡിയത്തില്‍ പഠിച്ചുപോയി എന്ന കാരണത്താല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ മടിയാണെന്നും അതിന് ആത്മവിശ്വാസമില്ലെന്നും പറയുന്നവര്‍ക്ക് ആശ്വാസമാണ്
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍. പത്താം ക്ലാസ് കഴിഞ്ഞാല്‍ ടൈപ്പ് റൈറ്റിങ് പഠിക്കുന്നതിനൊപ്പം ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ സമയം കളയാന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ തെരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും അത്യാവശ്യം അറിയാവുന്ന ഭാഷ പോലും നശിപ്പിക്കുന്ന അവസ്ഥയാണുള്ളത്.
സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ടെസ്റ്റ് കഴിഞ്ഞു തെരഞ്ഞെടുക്കപ്പെടുന്ന കഴിവുള്ള മലയാളി ഉദ്യോഗാര്‍ഥികളുടെ എണ്ണം വളരെയേറെ. എന്നാല്‍ അഭിമുഖം എന്ന കടമ്പയില്‍ തട്ടി വീഴുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. അവിടെയാണ് വിവേകാനന്ദ ഇംഗ്ലീഷ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ തുടങ്ങിയ വീറ്റയുടെ പ്രാധാന്യം. ഒരാളുടെ സ്റ്റാന്‍ഡേര്‍ഡ് മനസിലാക്കി കൃത്യമായി കോഴ്സുകള്‍ കൗണ്‍സലിങ്ങിലൂടെ നിര്‍ദേശിക്കുന്നതില്‍ തുടങ്ങുന്നു വീറ്റയിലെ പഠനം. ഫൗണ്ടേഷന്‍
കോഴ്സുകള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉച്ചാരണവും ബേസിക് വൗക്കാബുലറിയും സിംപിള്‍ സെന്‍റന്‍സ് പാറ്റേണുകളും മുതല്‍ തുടങ്ങുന്നു ക്ലാസുകള്‍.
വാക്കുകളും ചെറിയ വാചകങ്ങളും പറയാന്‍ തുടങ്ങുന്നതോടെ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഫൊണിക്സ്, ചെറിയ വാക്കുകള്‍, ഏകവചനം-ബഹുവചനം, ചെറിയ അപേക്ഷകള്‍, സ്ഥിരമായി പ്രയോഗിക്കുന്ന വാചകങ്ങള്‍, യാത്രകളില്‍ ഉപയോഗിക്കേണ്ടിവരുന്ന വാക്കുകള്‍, ഷോപ്പിങ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, എന്‍റര്‍റ്റെയ്ന്‍മെന്‍റ്, ഓഫിസ് ആന്‍ഡ് ബിസിനസ്, ബേസിക് കോണ്‍വര്‍സേഷന്‍സ് എന്നിവയാണ് ഫൗണ്ടേഷന്‍ കോഴ്സിന്‍റെ പ്രധാന ഉള്ളടക്കം. നാല്‍പ്പതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 1900 രൂപയാണ് ഫീസ്. സ്റ്റഡ് മെറ്റീരിയല്‍സും ആജീവനാന്ത സാറ്റര്‍ഡേ ക്ലബ്ബ് അംഗത്വവും ഇതില്‍ ഉള്‍പ്പെടുന്നു.
അത്യാവശ്യം ഇംഗ്ലീഷ്
സ്റ്റാന്‍ഡേര്‍ഡുള്ളവര്‍ക്കാണ് ഫ്ളുവന്‍റ് ഇംഗ്ലീഷ് കോഴ്സ്. ഇത് രണ്ടു ഭാഗങ്ങളായി രണ്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കാം. ഫീസ് 3900 രൂപ. ഒരു വ്യക്തിയുടെ ആശയവിനിമയത്തിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. ഒപ്പം ദിവസേനയുള്ള സംഭാഷണത്തിന് കൂടുതല്‍ ക്ലാരിറ്റിയും നല്‍കുന്നു
ഫ്ളുവന്‍റ് ഇംഗ്ലീഷ് കോഴ്സ്. ആദ്യ ഘട്ടത്തില്‍ നല്‍കുന്ന അടിത്തറ കൃത്യമായെന്ന് ഉറപ്പു വന്നാല്‍ മാത്രം കൂടുതല്‍ വാക്കുകളും വാചകങ്ങളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കു കടക്കും. പെര്‍മിഷന്‍, റിക്വസ്റ്റ്, എഗ്രിമെന്‍റ്, ഒപ്പിനിയന്‍, ഇന്‍റര്‍വ്യൂ തുടങ്ങി എന്തും ഈ ഘട്ടത്തില്‍ ഇംഗ്ലീഷ് വാക്കുകളായും വാചകങ്ങളായും ക്ലാസ്മുറിയിലെത്തും.
ഒരു ബാച്ചില്‍ പത്തു മുതല്‍ ഇരുപതു വിദ്യാര്‍ഥികളുണ്ടാവും. ഓരോരുത്തര്‍ക്കും പ്രത്യേക ശ്രദ്ധ ലഭിക്കാനാണ് ബാച്ചിലെ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ തുടങ്ങുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാച്ചുകള്‍ എട്ടു മണി വരെ നീളുന്നു. വിദ്യാര്‍ഥിക്കളേക്കാള്‍ ഉദ്യോഗസ്ഥരാണ് ഇംഗ്ലീഷ് പഠനത്തിനായി എത്തുന്നത്. സാധാരണ ബാച്ചുകള്‍ക്കു പുറമേ കോര്‍പ്പറേറ്റ് ട്രെയ്നിങ്, വണ്‍ഡെ സെമിനാറുകള്‍, ഐഇഎല്‍ടിഎസ് തുടങ്ങിയവയും വീറ്റയുടെ പ്രത്യേകതകള്‍. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയെന്നു കരുതി വെറുതെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും വീറ്റ തയാറല്ല. എല്ലാ സ്റ്റാന്‍ഡേര്‍ഡുകളും പാസായി കൃത്യമായി ഇംഗ്ലീഷ് മികച്ച രീതിയില്‍ സംസാരിക്കാന്‍ കഴിയുമെന്ന് ഉറപ്പു വന്നതിനു ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ.
ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് ജോലി കിട്ടാതിരിക്കുകയും ഉപരിപഠനത്തിനു പോവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം. എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ എന്നു വഴിയരികില്‍ എഴുതിയിരിക്കുന്നതു കണ്ട് കാശ് മുടക്കാതെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിങ്ങളുടെ ഭാവി ഏല്‍പ്പിക്കൂ. ഉത്തരം പോസിറ്റീവ് ആയിരിക്കുമെന്നു തീര്‍ച്ച.
വീറ്റ സ്പെഷ്യല്‍
ഇരുപത്തെട്ടു വര്‍ഷം മുമ്പ് ചെന്നൈയിലാണ് വിവേകാനന്ദ ഇംഗ്ലീഷ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ എളുപ്പവഴികള്‍ ഇല്ലെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ മികച്ച റിസല്‍റ്റ് നല്‍കാന്‍ കഴിഞ്ഞതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിജയിക്കാന്‍ കാരണം. കുറച്ചു നാളുകള്‍ക്കു മുന്‍പായിരുന്നു വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് വീറ്റ എന്നു പേരു സ്വീകരിച്ചത്. ചെന്നൈയില്‍ തുടക്കമിട്ട ഇംഗ്ലീഷ് പഠനവിദ്യാലയത്തിന് ഇന്ന് ആറ് രാജ്യങ്ങളിലായി 250 സെന്‍ററുകളുണ്ട്. സിംഗപ്പുര്‍, മലേഷ്യ, തായ്ലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വീറ്റയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് റീജിയണല്‍ മാനെജര്‍ ജെ.ആര്‍. ദിനേഷ്.
22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ വീറ്റയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വ്യക്തമായ പ്ലാനിങ്ങോടെ തുടങ്ങിയ കരിക്കുലം, ഫൗണ്ടേഷന്‍ ലെവല്‍ കോഴ്സുകള്‍ക്ക് ബൈലിംഗ്വല്‍ ക്ലാസുകള്‍. പ്രിന്‍്, ഓഡിയോ, വിഡിയോ സ്റ്റഡി മെറ്റീരിയല്‍സ്. വീറ്റയില്‍ത്തന്നെ ട്രെയ്നിങ് പൂര്‍ത്തിയാക്കിയ അധ്യാപകരുടെ ക്ലാസുകള്‍.
അവസാന സെഷനില്‍ വിദേശികള്‍ തന്നെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ വളര്‍ന്നു വരുന്ന ഇംഗ്ലീഷ് പഠനാര്‍ഥികളുടെ എണ്ണം തന്നെയാണ് മൂന്നു വര്‍ഷം മുന്‍പു മാത്രം തുടങ്ങിയ സ്ഥാപനത്തിന് ഇതിനകം കേരളത്തില്‍ അഞ്ച്
ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ സഹായിച്ചതെന്ന് ദിനേഷ്. ഓരോ ഘട്ടം കഴിയുമ്പോഴും കൃത്യമായ മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉറപ്പുവരുത്തുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല വീറ്റയിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍. വിദേശത്തു നിന്നെത്തുന്നവരും രണ്ടു മാസത്തെ അവധിക്ക് ഇന്ത്യാസന്ദര്‍ശനത്തിനെത്തുന്നവരുമൊക്കെ വീറ്റയില്‍ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നു.
വാഗ്ദാനങ്ങളോ അമിത
പബ്ളിസിറ്റിയോ സൗജന്യങ്ങളോ ഒന്നും വീറ്റ നല്‍കാന്‍ തയാറല്ല. പഠിക്കാനെത്തുന്നവര്‍ക്കു മികച്ച പഠനസൗകര്യമൊരുക്കും. കൃത്യമായ ഇടവേളകളില്‍ സിലബസ് റിവൈസ് ചെയ്യുന്നു. പിന്നീട് അതനുസരിച്ചാവും സ്റ്റഡി മെറ്റീരിയലുകള്‍ തയാറാക്കുക. കൗണ്‍സലിങ്ങും ഗൈഡന്‍സും മുടങ്ങാതെ നല്‍കുന്നതിനാല്‍ വീറ്റയില്‍ പഠിച്ചിറങ്ങുമ്പോഴേക്ക് ഏത് ഇംഗ്ലീഷുകാരനൊപ്പവും പിടിച്ചു നില്‍ക്കാന്‍ തയാറായിരിക്കുമെന്ന് കണ്ണുമടച്ചു വിശ്വസിക്കാം. ഇനി ഇംഗ്ലീഷ് അറിയില്ലെന്ന പേരില്‍ ഒരു ജോലിയും നഷ്ടപ്പെടുത്തേണ്ട, സഹായത്തിനായി വീറ്റയുണ്ട് നിങ്ങള്‍ക്ക്.