Tuesday, February 09, 2010   5:46 PM IST
Supplements
Home>> News>> National News
National News
ഭൂമി ഏറ്റെടുക്കല്‍ ബില്‍: മമത എതിര്‍ത്തു
Friday, July 24, 2009
|
|
|
ന്യൂഡല്‍ഹി

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു ഭേദഗതി ചെയ്യുന്ന ബില്ലിനെ 

കേന്ദ്ര റെയ്ല്‍വെ മന്ത്രി മമതാ ബാനര്‍ജി എതിര്‍ത്തു. വ്യവസായവത്കരണത്തിനു ഭൂമി ഏറ്റെടുക്കല്‍, ഭൂമി നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം എന്നിവ സംബന്ധിച്ചാണു ബില്‍.  ബില്‍ പ്രകാരം വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള കര്‍ഷകരില്‍ നിന്നും ഭൂഉടമകളില്‍ നിന്നും 70 ശതമാനം ഭൂമി സംരംഭകര്‍ക്കു നേരിട്ടു ഏറ്റെടുക്കാം. ബാക്കി വേണ്ട 30 ശതമാനം ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്തു നല്‍കണം. ഈ വ്യവസ്ഥയെയാണു പ്രധാനമായും മമത എതിര്‍ത്തത്. ഭൂമി ഏറ്റെടുക്കുന്നതിനായി സ്വകാര്യ വ്യക്തികള്‍ പണമോ ശക്തിയോ പ്രയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നു മമത ആവശ്യപ്പെട്ടു. ഈ ബില്‍ നടപ്പാകുന്നതോടെ ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പൂര്‍ണ ഉറപ്പു നല്‍കാന്‍ സാധിക്കില്ല. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മമത എതിര്‍പ്പുമായി രംഗത്തു വന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കായി കര്‍ഷകരില്‍ നിന്നും നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നുവെന്നാരോപിച്ചാണു സിഗൂരിലും നന്ദഗ്രാമിലും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സമരവുമായി രംഗത്തു വന്നത്. പാവപ്പെട്ട കര്‍ഷകരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യാതിരുന്നതും മമതയെ ചൊടിപ്പിച്ചു
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code