ഗോര്‍ഷ്കോവ് ഇടപാട് രാജ്യത്തിനു വന്‍നഷ്ടം
ന്യൂഡല്‍ഹി
സോവിയറ്റ് വിമാനവാഹിനിക്കപ്പല്‍ അഡ്മിറല്‍ ഗോര്‍ഷ്കോവ് വാങ്ങിയത് രാജ്യത്തിനു വന്‍ നഷ്ടമുണ്ടാക്കിയെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). കേന്ദ്രസര്‍ക്കാരിനെയും നാവികസേനയെയും രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, കപ്പല്‍ കൈമാറ്റം വൈകുന്നതിനാല്‍ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ലെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു.
കേടുപാടു വന്നതും കാലഹരണപ്പെട്ടതുമായ കപ്പലാണ് ഇന്ത്യ വാങ്ങിയത്. ഇതു പുതുക്കിപ്പണിത് നാവികസേനയ്ക്കു കൈമാറണമെങ്കില്‍ 2012-2013 വരെ കാത്തിരിക്കണം. അപ്പോഴേക്കും ഏകദേശം 7207 കോടി രൂപ ചെലവാകും. ആദ്യം കണക്കാക്കിയതിന്‍റെ രണ്ടിരട്ടിവരും ഈ തുക.
2012-13 ആകുമ്പോഴോക്കും ഗോര്‍ഷ്കോവിന്‍റെ മിസൈല്‍ പ്രതിരോധ സംവിധാനം നല്ലകാലം പിന്നിട്ടിരിക്കും. 2017 നുള്ളില്‍ ഇതു മാറ്റണം. അതിനും ചെലവേറും. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്തുണ്ടായിരുന്ന വിമാനവാഹിനിയാണ് അഡ്മിറല്‍ ഗോര്‍ഷ്കോവ്. ഇതു വാങ്ങാന്‍ തീരുമാനിച്ചത് 2004ല്‍. അന്നു പറഞ്ഞുറപ്പിച്ച വില 150 കോടി ഡോളര്‍. 2008 ഓഗസ്റ്റില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കപ്പല്‍ ഇന്ത്യക്കു കൈമാറും, മിഗ് 29കെ പോര്‍വിമാനങ്ങളും ഇതോടൊപ്പം നല്‍കും എന്നായിരുന്നു കരാര്‍.
ഐഎന്‍എസ് വിക്രമാദിത്യ എന്ന് പേരുമാറ്റിയ കപ്പലിന്‍റെ ആധുനികീകരണം തുടങ്ങിയതോടെ റഷ്യ സ്വരം മാറ്റി. ചെലവ് കണക്കുകൂട്ടലിനപ്പുറമെന്നു വാദം. അധികമായി 140 കോടി ഡോളര്‍കൂടി വേണമെന്ന് ആവശ്യം. പറ്റില്ലെന്ന് ഇന്ത്യ. ഒടുവില്‍ സമവായമായി. 220 കോടി ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചു.
Close...
Maximum Character Allowed -
4000