ഗുരുവായൂര്‍ ഇല്ലം നിറ നാളെ
ഗുരുവായൂര്‍
സമൃദ്ധിയുടെ ഉത്സവമായ ഇല്ലംനിറ നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷിക്കും. വിളവെടുപ്പിന്‍റെയും ആഘോഷമായാണു കര്‍ക്കിടകത്തിലെ ഉത്രംനാളില്‍ ഇല്ലം നിറ ആഘോഷിക്കുന്നത്.
കൊയ്തെടുത്ത കറ്റകള്‍ വിവിധ പൂജകളോടെ ഭഗവാനു സമര്‍പ്പിക്കുന്ന ചടങ്ങാണിത്. പൂജകള്‍ക്കു ശേഷം കറ്റകള്‍ സ്വ ഗൃഹത്തിലും സ്ഥാപനങ്ങളിലും സൂക്ഷിയ്ക്കുന്നത് ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും കാരണമാകുമെന്നാണു ഭക്തരുടെ വിശ്വാസം.
നാളെ രാവിലെ 9.48നും11.48നും ഇടയിലാണു ചടങ്ങ്.
Close...
Maximum Character Allowed -
4000