കാര്‍ഗില്‍: പത്താം വാര്‍ഷികം ഇന്ന്
കാര്‍ഗില്‍
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേന വിജയം വരിച്ചതിന്‍റെ ഓര്‍മ പുതുക്കുന്ന വിജയ് ദിവസ് രാഷ്ട്രം ഇന്നു ആചരിക്കും. യുദ്ധത്തിന്‍റെ പത്താം വാര്‍ഷികമാണിത്.
കരസേനയും സര്‍ക്കാരും ഒരുക്കുന്ന രണ്ടു ദിവസത്തെ അനുസ്മരണ പരിപാടികള്‍ ശനിയാഴ്ച്ച കാര്‍ഗില്‍, ദ്രാസ് മേഖലകളില്‍ തുടങ്ങി. യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
കാര്‍ഗില്‍ യുദ്ധകാലത്ത് കരസേനാ മേധാവിയായിരുന്ന ജനറല്‍ വി.പി മാലിക് ദ്രാസിലെ യുദ്ധ സ്മാരകം ശനിയാഴ്ച്ച രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രതിരോധമന്ത്രി എ.കെ ആന്‍റണിയും സേനാമേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതിരോധമന്ത്രി എ.കെ ആന്‍റണി വിജയ് ദിവസ് ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
1999 മെയിലാണ് കാര്‍ഗില്‍ ഉള്‍പ്പെടെയുള്ള മലനിരകളില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റം ആരംഭിച്ചത്. നുഴഞ്ഞു കയറ്റകാലത്ത് പര്‍വേസ് മുഷറഫായിരുന്നു സൈനിക മേധാവി. മഞ്ഞുകാലത്ത് ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും സൈനിക പോസ്റ്റുകളില്‍ നിന്നു സൈനികര്‍ പിന്‍വാങ്ങാറുണ്ട്. എന്നാല്‍ 1999 ല്‍ ഈ അവസരം മുതലെടുത്ത പാക് സൈന്യം കാര്‍ഗില്‍ പല തന്ത്രപ്രധാന കേന്ദ്രങ്ങളുടേയും നിയന്ത്രണം ഏറ്റെടുത്തു. നുഴഞ്ഞു കയറ്റം കണ്ടെത്തുന്നതില്‍ ഇന്‍റലിജന്‍സ് വകുപ്പുകള്‍ക്കു വീഴ്ച്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ തുരത്തുന്നതിനായി സംയുക്ത സേനയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. തുടര്‍ന്നു 1999 ജൂലൈ 27 നു സൈന്യം വിജയം കൈവരിക്കുകയും കാര്‍ഗിലില്‍ ത്രിവര്‍ണ്ണ പതാക പാറിക്കുകയും ചെയ്തു. എന്നാല്‍ ഈ വിജയത്തില്‍ ഇന്ത്യന്‍ സേനക്കു നഷ്ടമായത് 527 ജീവനുകളാണ്. നാടിനു വേണ്ടി ജീവന്‍ അര്‍പ്പിച്ചതില്‍ മലയാളികളും ഉള്‍പ്പെടും.
Close...
Maximum Character Allowed -
4000