Sunday, March 14, 2010   6:30 AM IST
Supplements
Home>> News>> World News
World News
കൂട്ടയോട്ടമല്ല, ഇത് കുട്ടിയോട്ടം
Sunday, July 26, 2009
|
|
|
കൂട്ടയോട്ടം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചത് ഒരു കുട്ടിയോട്ടമായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത പതിനെട്ടു പേര്‍ക്കും ഇഴയാനല്ലാതെ നടക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. പ്രായമോ ഒരു വയസില്‍ താഴെ. താന്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുകയാണെന്നോ സമ്മാനം ലഭിക്കുന്നത് വന്‍ തുകയാണെന്നോ അറിയാതെയായിരുന്നു ഓരോ മത്സരാര്‍ഥിയും സ്റ്റാര്‍ട്ടിങ് പോയ്ന്‍റിലെത്തിയത്. ഒന്‍പതാം ആനുവല്‍ ട്രയാത്ലണുമായി ബന്ധപ്പെട്ടായിരുന്നു കുട്ടികളുടെ മത്സരം. ട്രയാത്ലണ്‍ അത്ലറ്റുകളായ ബെര്‍ണാഡോ വാസ്ക്വസിന്‍റേയും ജാക്വലീന്‍ വാസ്ക്വസിന്‍റേയും മകള്‍ വാലന്‍റീന വാസ്ക്വസാണ് വിജയി.

ഒരു വര്‍ഷത്തേക്ക് ഹഗ്ഗീസ് ഡയപ്പറാണ് വാലന്‍റീനയ്ക്കു സമ്മാനമായി ലഭിച്ചത്. ഇരുവശങ്ങളിലായി മാതാപിതാക്കള്‍ നിന്നായിരുന്നു മത്സരം തുടങ്ങിയത്. വിസില്‍ മുഴങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും ഇഴഞ്ഞുതുടങ്ങിയെങ്കിലും പലരും മത്സരം പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്ക് വഴി മാറിപ്പോയും പകുതി വരെപ്പോയി തിരികെ വന്നും ട്രാക്കിലിരുന്നു കളിച്ചും മത്സരം കൊഴുപ്പിച്ചു. വാലന്‍റീനയെ ഒന്നാമതെത്തിച്ചതിന്‍റെ കാരണം തേടുകയാണ് മാധ്യമങ്ങള്‍. അച്ഛനമ്മാരുടെ ജീന്‍, ഓര്‍ഗാനിക് ഡയറ്റ്, ഇന്‍റന്‍സ് ട്രെയ്നിങ്. നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ ജാക്വിലിന്‍ തന്നെ ഉത്തരം പറഞ്ഞു, ഇതൊന്നുമല്ല കാരണം, അവളുടെ പേരില്ലാത്ത പട്ടിക്കുട്ടി തന്നെ.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code