Sunday, August 01, 2010   5:01 AM IST
Supplements
Home>> News>> Kerala News
Kerala News
ദളിന്‍റെ യുഡിഎഫ് പ്രവേശനം: കെപിസിസി ചര്‍ച്ച ചെയ്യും
Sunday, July 26, 2009
|
|
|
കൊച്ചി

ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത മാസം ഏഴാം തീയതി നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വീരേന്ദ്രകുമാറുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

യുഡിഎഫില്‍ ചേരാനുള്ള തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനും കൂടിയായ ഉമ്മന്‍ ചാണ്ടിയെ വീരേന്ദ്രകുമാര്‍ അറിയിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ തൃപ്തികരമായിരുന്നുവെന്ന് ഇരു കൂട്ടരും പറഞ്ഞു. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code