ആരാവും വേഗതയുടെ തമ്പുരാന്‍
ലോകത്തിലെ ഏറ്റവും വേഗതയേറി യ കാര്‍ എന്ന ബഹുമതിക്കായി രണ്ടു മോഡലുകള്‍ രംഗത്തെത്തുന്നു. ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോളിന്‍റെ ഉടമസ്ഥതയിലുള്ള കപാരോ വെഹിക്കിള്‍ ടെക്നോളജിയുടെ കപാ രോ ടി വണ്‍ ആണ് ഒരു മത്സരാര്‍ഥി. ഷെല്‍ബി സൂപ്പര്‍ കാര്‍ഡ് കമ്പനിയുടെ എയ്റോ ടിടിയാണ് മത്സരരംഗത്തെ മറ്റൊരു താരം. കപാരോ ടി വണ്‍ പ്രൊഡക്ഷന്‍ തുടങ്ങുന്നതയേള്ളൂ. എന്നാല്‍ എയ്റോ ടിടി വാഷിങ്ടണിലെ ഹൈവേയില്‍ അടുത്തിടെ തന്‍റെ വേഗത തെളിയിച്ചു. 414.3 കിലോമീറ്റര്‍/ മണിക്കൂറാണ് എയ്റോ ടിടി കൈവരിച്ച വേഗത.
ട്വിന്‍ ടര്‍ബോ, വി-8, 1183 ബിഎച്ച്പി എന്‍ജിനാണ് എയ്റോ ടിടിക്ക്. 400 കിലോ മീറ്റര്‍/മണിക്കൂര്‍ എന്ന ബുഗാട്ടി വെയ്റോണിന്‍റെ റെക്കോഡാണ് ഈ സൂപ്പര്‍ കാര്‍ തകര്‍ത്തത്. ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സിന്‍റെ പ്രതിനിധികളും എയ്റോ ടിടിയുടെ പ്രകടനം കാണാന്‍ എത്തിയിരു ന്നു. ഏറെ താമസിയാതെ എയ്റോയുടെ പേര് ഗിന്നസ് ബുക്കില്‍ കണ്ടു തുടങ്ങുമെന്നാണ് ഷെല്‍ബി സൂപ്പര്‍ കാര്‍ കമ്പനിയുടെ പ്രതീക്ഷ. 2.78 സെക്കന്‍ഡു കൊണ്ട് 60 കിലോമീറ്റര്‍ വേഗതയെടുക്കുന്ന എയ്റോ ടിടിയുടെ പ്രകടനം അരങ്ങു തകര്‍ക്കുമ്പോള്‍ കപാരോ വിട്ടു കൊടുക്കുന്ന മട്ടില്ല. പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലെത്തിയ കപാരോയ്ക്ക് വെറും 500 കിലോ ഗ്രാം ഭാരമേയുള്ളൂ. പക്ഷേ, 575 ബിഎച്ച് പിയാണ് കരുത്ത്. 1100 ബിഎച്ച്പി /ടണ്‍ എന്ന അനുപാതം കൈവരിക്കുന്ന ആദ്യ പ്രൊഡക്ഷന്‍ കാര്‍ കൂടിയാണ് കപാരോ ടി വണ്‍. 10,500 ആര്‍പിഎമ്മില്‍ 420 എന്‍എം ടോര്‍ക്കിലാണ് കപാരോയുടെ എന്‍ജിന്‍ 575 ബിഎച്ച് പി കരുത്താര്‍ജിക്കുന്നത്.
കപാരോയുടെ പരമാവധി വേഗത എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, റോഡില്‍ ഓടിക്കാവുന്ന എഫ് 1 കാറായിരിക്കും എന്നു കമ്പനി കപാരോയെ വിശേഷിപ്പിക്കുന്നു. ബ്രിട്ടന്‍, യുഎസ്, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവിടങ്ങളില്‍ കപാരോ ടി വണ്ണിന് ഡീലര്‍മാരായിക്കഴിഞ്ഞു. 3.5 ലിറ്റര്‍ സി-8 എന്‍ജിനാണ് ഈ സൂപ്പര്‍ കാറിന്.
ലോകത്തിലെ വേഗതയേറിയ കാറിനായുള്ള മത്സരം അങ്ങനെ മുറുകുകയാണ്. ഏതാനും മാസത്തിനുള്ളില്‍ യഥാര്‍ഥ വിജയിയാരാണെന്ന് അറിയാനാവും.
Close...
Maximum Character Allowed -
4000