Sunday, February 05, 2012   5:35 AM IST
Supplements
Home>> Vaartha Life>> Speed
Speed
കിസാഷി കമിങ്
Sunday, July 26, 2009
|
|
|
2008 ലെ ഡല്‍ഹി ഓട്ടോ എക്സ്പൊയില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത് സുസുക്കിയുടെ പവലിയനിലെ കിസാഷി എന്ന മോഡലാണ്. (ടാറ്റ നാനോയെ വിസ്മരിക്കുന്നില്ല) അന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായിരുന്നു, കിസാഷിയുടെ ഡിസൈന്‍. അന്ന്, അതൊരു പ്രോട്ടൊ ടൈപ്പ് ആയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ കിസാഷി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ വില്‍പ്പന തുടങ്ങിയാലുടന്‍ കിസാഷി ഇന്ത്യയിലെത്തുമെന്ന് സുസുക്കി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് 2010 ജനുവരിയില്‍ സംഭവിക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിലെ മാരുതി സുസുക്കിയുടെ തലയിലെഴുത്ത് ഒരു പ്രതേ്യക തരത്തിലാണ്. 1984 മുതല്‍ ചെറുകാറുകളുടെ തമ്പുരാനായി തുടരുന്ന മാരുതിക്ക് പക്ഷേ, ലക്ഷ്വറി കാറുകളുടെ കാര്യത്തില്‍ ഇനിയും ക്ലച്ച് പിടിക്കാനായിട്ടില്ല. ഗ്രാന്‍ഡ് വിറ്റാര എന്ന ക്രോസ് ഓവര്‍ എസ്യുവിയും ബലേനോയും ഇപ്പോള്‍ വിപണിയിലുള്ള എസ്എക്സ് 4ഉം കമ്പനിയുടെ ലക്ഷ്വറി മോഹങ്ങളെ പൂവണിയിച്ചില്ല. എന്നാല്‍ എന്‍ട്രി ലെവല്‍ ഡി വിഭാഗത്തില്‍ കിസാഷിക്ക് വന്‍ സാധ്യതയാണ് സുസുക്കി ഇന്ത്യയില്‍ കാണുന്നത്.

2007ലെ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് കിസാഷി ആദ്യമായി രംഗത്തെത്തിയത്. അതിനു ശേഷമാണ് ഡല്‍ഹി ഓട്ടോ എക്സ്പോയിലെ രംഗപ്രവേശം.

വലിയ, വി ആകൃതിയിലുള്ള നെറ്റഡ് ഗ്രില്ലും മറ്റൊരു കാറിലും കാണാത്ത തരത്തിലുള്ള ഹെഡ് ലൈറ്റ് അസംബ്ലിയുമാണ് കിസാഷിയുടെ രൂപഭംഗിക്കു കാരണം. എയര്‍ ഡാമിന്‍റെ ഷെയ്പ് പോലും പ്രതേ്യകതയുള്ളതാണ്. ടെയ്ല്‍ ലാമ്പും ഉയര്‍ന്ന ബൂട്ടും വീതി കൂടിയ പിന്‍ഭാഗവും കിസാഷിയെ ശ്രദ്ധേയമാക്കുന്നു.

കിസാഷിയുടെ കണ്‍സപ്റ്റ് മോഡലില്‍ ഘടിപ്പിച്ചിരുന്നത് രണ്ടു ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എസ് എക്സ് 4ന്‍റെ പെട്രോള്‍ എന്‍ജിനാണ് പ്രതീക്ഷിക്കാവുന്നത്. എന്നാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ എന്‍ജിനും പരിഗണിക്കപ്പെട്ടേക്കാം.

ഹോണ്ട സിവിക്, ടൊയോട്ട കൊറോള, ഹ്യുണ്ടായ്, സൊണാറ്റ, സ്കോഡ ഒക്റ്റേവിയ, ഫോക്സ് വാഗണ്‍ ജെറ്റ എന്നിവയാണ് ആഗോള തലത്തില്‍ കിസാഷിയോടു മത്സരിക്കുക. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമാവില്ല. 10-12 ലക്ഷം രൂപയായിരിക്കും കിസാഷിയുടെ വില.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code