Tuesday, February 07, 2012   2:56 PM IST
Supplements
Home>> News>> Business
Business
സെബി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നു
Sunday, July 26, 2009
|
|
|
മുംബൈ

ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശം സംരക്ഷിക്കാന്‍ സെബി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നു. കമ്പനികളില്‍ കുറഞ്ഞ ഓഹരി പങ്കാളിത്തം മാത്രമുള്ള പ്രൊമോട്ടര്‍മാര്‍ക്കു കൂടുതല്‍ വോട്ടിങ് അവകാശം നല്‍കുന്നതു തടയാനാണു പുതിയ നടപടികള്‍.

വിവിധ മാര്‍ഗങ്ങളിലൂടെ ഓഹരികള്‍ വിപണിയില്‍ ഇറക്കുമ്പോഴുള്ള നിയമങ്ങള്‍ സെബി കര്‍ശനമാക്കും. പ്രമോട്ടര്‍മാര്‍ക്കു കൂടുതല്‍ വോട്ടിങ് അവകാശം നല്‍കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്താനാണിത്. ഇന്ത്യയില്‍ അപൂര്‍വമാണെങ്കിലും വിദേശ രാജ്യങ്ങളില്‍ കുറഞ്ഞ ഓഹരി ഉള്ളവര്‍ക്കു കൂടുതല്‍ വോട്ടവകാശം ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇതിനായി കമ്പനികള്‍ വിവിധ വോട്ടിങ് അവകാശങ്ങളുള്ള ഓഹരികള്‍ ഇറക്കുകയാണു പതിവ്.

ഫോര്‍ഡ് ഫാമിലി നാലു ശതമാനം ഓഹരി കൈവശം വച്ചുകൊണ്ട് 40% വോട്ടിങ് അവകാശം സൂക്ഷിക്കുന്നുണ്ട്. അതുപോലെ ഗൂഗിളിലും ഈ സൗകര്യമുണ്ട്. പത്തുവോട്ട് അവകാശമുള്ള ക്ലാസ് ബി ഷെയറുകള്‍ കമ്പനിയിലുള്ളവര്‍ക്ക് റിസര്‍വ് ചെയ്ത്, ഒരു വോട്ടവകാശം മാത്രമുള്ള ക്ലാസ് എ ഓഹരികള്‍ പൊതുജനങ്ങള്‍ക്കു നല്‍കിയിരുന്നു. തെരഞ്ഞടുത്ത ഓഹരി ഉടമകള്‍ക്കു കൂടുതല്‍ അവകാശം നല്‍കുന്നതിനായിരുന്നു ഇത്. ഇത്തരം നടപടികള്‍ തടയുന്നതിനുള്ള നടപടികളാണു സെബി പരിഗണിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code