ലഫ്. കേണല്‍ വിശ്വനാഥനെ സ്മരിച്ചു
മരട്
കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ലഫ്റ്റനന്‍റ് കേണല്‍ വിശ്വനാഥനു കാര്‍ഗില്‍ വിജയദിനത്തില്‍ നാടിന്‍റെ പ്രണാമം. ഇന്നലെ രാവിലെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്്ഷനിലായിരുന്നു വിജയദിനാഘോഷവും ലഫ്. കേണല്‍ വിശ്വ നാഥന്‍ അനുസ്മരണവും. വി ശ്വനാഥന്‍റ പ്രതിമയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. രഞ്ജിനി സുരേഷ് ഹാരാര്‍പ്പണം നടത്തി, ദീപം തെളിയിച്ചു.
ലഫ്. കേണല്‍ വിശ്വനാഥന്‍റെ പ്രതിമയ്ക്കു മുന്നില്‍ കെ. ബാബു എംഎല്‍എ പുഷ്പാര്‍ച്ചന നട ത്തി. നാവികസേനാ ക്യാപ്റ്റന്‍ ഒ. ജോണ്‍സണ്‍, കെ.ബാബു എംഎല്‍എ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നാഷനല്‍ സര്‍വീസ് മെന്‍ കേരളഘടകം സീനിയര്‍ വൈസ് പ്രസിഡന്‍റ് ജി.പി നായര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഫ്. കേണല്‍ ആര്‍.വിശ്വനാഥിന്‍റെ ഭാര്യ ജലജ വിശ്വനാഥനും ചടങ്ങിനെത്തിയിരുന്നു.
Close...
Maximum Character Allowed -
4000