Thursday, February 09, 2012   7:01 AM IST
Supplements
Home>> Regional>> Kochi
Kochi
ജനങ്ങള്‍ക്ക് അലംഭാവം: ഡിജിപി
Monday, July 27, 2009
|
|
|
കൊച്ചി

ദുര്‍ബലമായ ഏതു ടാര്‍ജറ്റിലും അപ്രതീക്ഷിത സ്ഥലങ്ങളിലും തീവ്രവാദികള്‍ ആക്രമിക്കാമെന്നും ജനജാഗ്രത മാത്രമാണിതു തടയാനുള്ള പോംവഴിയെന്നും ഡിജിപി ജേക്കബ് പുന്നൂസ്. അവര്‍ക്കൊ ന്നും നോക്കാനില്ല. സര്‍ക്കാരോ പൊലീസോ സുരക്ഷാ ഏജന്‍സികളോ മാത്രം വിചാരിച്ചാല്‍ ഇതു തടയാനാവില്ല. ജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ സഹകരിക്കണം- ടെക്വിഷന്‍ സെക്യൂരിറ്റി കണ്‍സല്‍റ്റന്‍റ്സ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ അടുത്തിടെയുണ്ടായ സ്ഫോടനം നമ്മുടെ കണ്ണുതുറപ്പിക്കണം. കേരളത്തിലെ ബാങ്കുകളടക്കം ഒന്നും പൂര്‍ണ സുരക്ഷിതമല്ല. ഈ സമീപന ത്തിനും മനോഭാവത്തിനും മാറ്റം വരണം. മറ്റിടങ്ങളിലൊ ക്കെ ഭീകരാക്രമണങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ അതൊന്നും നമ്മെ ബാധിക്കില്ലെന്ന ചിന്തയിലാണു മലയാളികള്‍- ജേക്കബ് പുന്നൂസ് പറഞ്ഞു.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളം സമാധാനത്തിന്‍റെ നാടാണെന്നതു മിഥ്യാധാരണയായിരുന്നുവെന്നു സിവില്‍ സ്റ്റേഷന്‍ സ്ഫോടനം ചൂണ്ടിക്കാട്ടി. പ്രാദേശിക പിന്തുണ കിട്ടാതെ ബാഹ്യശക്തികള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ജാഗ്രതയാണാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി യും റോയുടെ മുന്‍ മേധാവിയും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ ഹോര്‍മിസ് തരകന്‍, റിയര്‍ അഡ്മിറല്‍ എച്ച്.സി.എസ്. ബിഷ്ത്, ടെക്വിഷന്‍ ചെയര്‍മാന്‍ മുന്‍ ഡിജിപി എം.ജി.എ രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code