Sunday, August 01, 2010   5:45 AM IST
Supplements
Home>> News>> Kerala News
Kerala News
മന്ത്രിയാകാന്‍ ജോസഫ്
Monday, July 27, 2009
|
|
|
തിരുവനന്തപുരം

പി.എസ്.റംഷാദ്

പൊതുമരാമത്തു മന്ത്രി മോന്‍സ് ജോസഫ് 31നു രാജിവച്ചേ ക്കും. വിമാന യാത്രാവിവാദ ത്തി ല്‍ കോടതി കുറ്റവിമുക്തനാക്കി യ മുന്‍ മന്ത്രി പി.ജെ. ജോസ ഫി നു വീണ്ടും മന്ത്രിയാകാനാണിത്. എന്നാല്‍ ഓഗസ്റ്റ് ആദ്യവാരം ചേരുന്ന എല്‍ഡിഎഫ് ഏകോപന സമിതി യോഗ ശേഷം മാത്രമേ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുകയുള്ളു. ജോസഫ് വീണ്ടും മന്ത്രിയാകണമെന്നു പാര്‍ട്ടി നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇത് അംഗീകരിക്കുമെന്നു ജോസഫ് ഇന്നലെ തൊടുപുഴയില്‍ പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനുവേണ്ടി താന്‍ എപ്പോള്‍ വേണമെങ്കിലും രാജി വയ്ക്കുമെന്നു മന്ത്രി മോന്‍സ് ജോസഫ് ഇന്നലെ കൊച്ചിയില്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനത്തു നിന്നു മോന്‍സിന്‍റെ രാജിക്കത്ത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ ജോസ ഫിനു തന്നെയായിരിക്കും കൊടുക്കുകയെന്നാണു സൂചന.

എല്‍ഡിഎഫ് തീരുമാനം വന്നശേഷം കത്തു മുഖ്യമന്ത്രിക്കു കൈമാറും. മുഖ്യമന്ത്രി അതു സ്വീകരിച്ചു ഗവര്‍ണര്‍ക്കു കൈമാറുന്നതോടെ മാത്രമേ സാങ്കേതികമായി രാജി നിലവില്‍ വരികയുള്ളു.

കഴിഞ്ഞ മേയ് 11നു ചെന്നൈ സ്പെഷ്യല്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ത്തന്നെ മോന്‍സ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേ ഷം ഫലം കാത്തിരിക്കുമ്പോഴായിരുന്നു വിധി. മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും വിധി സ്വാഗതം ചെയ്തതോടെ ജോസഫിന്‍റെ തിരിച്ചു വരവിനു തടസമില്ലെന്നുറപ്പായി.

തെരഞ്ഞെടുപ്പു ഫലം വന്നശേഷം ചേരുന്ന ഇടതുമുന്നണി യോഗം ജോസഫിന്‍റെ തിരിച്ചു വരവിനെക്കുറിച്ചു തീരുമാനിക്കുമെന്നാണു മുന്നണി നേതൃത്വം നല്‍കിയിരുന്ന സൂചന. എന്നാ ല്‍ പല കാരണങ്ങളാല്‍ എല്‍ഡിഎഫിന് ഈ വിഷയം പരിഗണിക്കാന്‍ സമയം ലഭിച്ചില്ല. ജോസഫ് ധൃതി കാട്ടിയുമില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗമാണു വീണ്ടും ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചതെങ്കിലും ജോസഫ് പര സ്യ നിലപാട് പ്രഖ്യാപിച്ചുമില്ല. ഇന്നലെ നിലപാടു വ്യക്തമാക്കിയതോടെ സ്ഥിതി മാറി.

അനിശ്ചിതത്വത്തിന്‍റെ നിഴലില്‍ മന്ത്രിസ്ഥാനത്തു തുടരുന്നതിലെ താല്‍പര്യക്കുറവ് മോന്‍സ് ജോസഫും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

2007 ഒക്റ്റോബര്‍ 18നാണു മോന്‍സ് മന്ത്രിയായത്. ജോസഫിന്‍റെ പിന്‍ഗാമി ടി.യു. കുരുവിള രാജകുമാരി ഭൂമി ഇടപാടില്‍ ആരോപണ വിധേയനായി രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വി.സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കണമെന്നു പി.സി.തോമസിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ 2007 ഒക്റ്റോബര്‍ 12ന് നറുക്കെടുപ്പിലൂടെയായിരുന്നു തീരുമാനം.

2006 ഓഗസ്റ്റ് മൂന്നിനു ചെന്നൈയില്‍ നിന്നു കൊച്ചിയിലേക്കു മടങ്ങുംവഴി കിങ് ഫിഷര്‍ വിമാനത്തില്‍ സഹയാത്രിക ലക്ഷ്മി ഗോപകുമാറിനോടു മോശമായി പെരുമാറിയെന്നായിരുന്നു ജോസഫിനെതിരായ പരാതി.

ഇതേക്കുറിച്ച് അന്വേഷിച്ച ഐജി ബി. സന്ധ്യ പരാതിയില്‍ വസ്തുതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍ കി. തുടര്‍ന്ന് 2006 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു രാജി. എല്‍ഡിഎഫ് സര്‍ക്കാരിനു നൂറു ദിവസം തികയും മുന്‍പായിരുന്നു ജോസഫിന്‍റെ രാജി. നാല് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസില്‍ മൂന്നു പേര്‍ക്കും മന്ത്രിയാ വാന്‍ ഇതവസ രം ഒരുക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code