ദേശീയ ചലച്ചിത്ര മേള: 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
കോഴിക്കോട്
ആറാം ദേശീയ ചലച്ചിത്രമേള ഓഗസ്റ്റ് മൂന്നു മുതല്‍ ആറു വരെ കോഴിക്കോട് ടാഗോര്‍ തിയെറ്ററില്‍ നടക്കുമെന്നു സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ അറിയിച്ചു.
ഇന്ത്യന്‍ സിനിമ, എന്‍എഫ്ഡിസി ഫോക്കസ്, മലയാളം എന്നീ മൂന്നു വിഭാഗങ്ങളിലായി 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെ യ്യും. ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്ത മുഖ്യാതിഥിയായിരിക്കും. ഓപ്പണ്‍ ഫോറവും ചര്‍ച്ചകളും സംഘടിപ്പിക്കും. ബുദ്ധദേവിന്‍റെ “ആമി അസിന്‍ ഔര്‍ മധുബാല’ യാണ് ഉദ്ഘാടന ചിത്രം ഫോക്കസ് വിഭാഗത്തില്‍ നന്ദിതാദാസിന്‍റെ കന്നിചിത്രം “ഫിറാഖ്, രാജാമേനോന്‍റെ “ബറാആനാ’ പ്രിയദര്‍ശന്‍റെ തമിഴ് ചിത്രം “കാഞ്ചീവരം,’ ജോസഫ് പുള്ളിത്താനത്തിന്‍റെ “റൂട്ട്സ്’ , ഗിരീഷ് കാസറവള്ളിയുടെ ഗുലാബി ടാക്കീസ്’ എന്നീ ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുക. മേയര്‍ എം.ഭാസ്കരന്‍ ചെയര്‍മാനും ചലച്ചിത്ര അക്കാഡമി സെക്രട്ടറി കെ.ആര്‍. ശ്രീകുമാര്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി മേളയ്ക്കു നേതൃത്വം നല്‍കും.
Close...
Maximum Character Allowed -
4000