Tuesday, February 09, 2010   3:53 PM IST
Supplements
Home>> Headlines
Latest News
മുംബൈ: ലഷ്കറിനു പങ്കുണ്ടെന്നു പാക്
Wednesday, July 29, 2009
|
|
|
ഇസ്ലാമാബാദ്

മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദ സംഘടന ലഷ്കര്‍ ഇ തൊയ്ബക്കു നേരിട്ടു പങ്കുണ്ടെന്നു പാക്കിസ്ഥാന്‍ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. ഇതാദ്യമായാണു പാക്കിസ്ഥാന്‍ അന്വേഷണ ഏജന്‍സി ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തു വിടുന്നത്.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്കു കൈമാറി.

ലഷ്കര്‍ ഇ തൊയ്ബയുടെ കറാച്ചിയിലെയും തട്ടയിലെയും ക്യാമ്പുകളില്‍ മുംബൈ ആക്രണമണത്തിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആക്രമണത്തിന്‍റെ ആസൂത്രകരും സാമ്പത്തിക സഹായം നല്‍കിയതും ലഷ്കര്‍ ഇ തൊയ്ബയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡയറി, ഇന്ത്യയുടെ മാപ്പ്, പരിശീലനവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍, ആക്രമണ പദ്ധതിയുടെ രേഖകള്‍ തുടങ്ങിയവ ഭീകരരുടെ ക്യാമ്പില്‍ നിന്നു കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code