Sunday, February 05, 2012   4:55 AM IST
Supplements
Home>> Regional>> Thrissur
Thrissur Regional
ഡോക്റ്റര്‍മാരില്ല; രോഗികള്‍ വലയുന്നു
Thursday, July 30, 2009
|
|
|
ഇരിങ്ങാലക്കുട

പകര്‍ച്ചപ്പനിയും മറ്റു മഴക്കാല രോഗങ്ങളുമായി ദിവസേന നൂറു കണക്കിനു രോഗികള്‍ ചികിത്സ യ്ക്കെത്തുന്ന ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആവശ്യത്തിനു ഡോ ക്റ്റര്‍മാരില്ലാത്തതു രോഗികളെ വലയ്ക്കുന്നു.

മൂന്നു സിവില്‍ സര്‍ജന്‍മാരുടെയും മൂന്ന് അസിസ്റ്റന്‍റ് സര്‍ജന്‍മാരുടെയും ഒരു നേത്രരോഗ വിദഗ്ധന്‍റേയും ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല. നേത്രവിദഗ്ധന്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുമൂലം സ്വകാര്യ ആശുപത്രിയാ ണു സാധാരണക്കാര്‍ക്കു ശരണം. സ്വകാര്യ മേഖലയിലെ നേത്രരോഗ ആശുപത്രികളെ സഹായിക്കാനാണു സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്റ്ററെ നിയമിക്കാത്തതെന്നും ആക്ഷേപമുണ്ട്.

രാവിലെ എട്ടു മുതല്‍ ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുന്നതെങ്കിലും ഒരുമണി കഴിഞ്ഞാ ലും രോഗികളുടെ നീണ്ട നിരയാ ണ് ആശുപത്രിയില്‍.

ഡോക്റ്റര്‍മാരുടെ അഭാവത്തെക്കുറിച്ചു പലതവണ മേലധികാരികള്‍ക്കു റിപ്പോര്‍ട്ടും നിവേദനങ്ങളും സമര്‍പ്പിച്ചെങ്കിലും ആരോഗ്യവകുപ്പിനു നടപടിയുണ്ടാ യില്ല,

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code