സ്റ്റോക് നെറ്റിനു സെബിയുടെ വിലക്ക്
മുബൈ
പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ സ്റ്റോക് നെറ്റ് ഇന്‍റര്‍നാഷനലിനു സെബിയുടെ വിലക്ക്. ആറുമാസത്തേയ്ക്കാണു സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ഇറക്കിയതിനാലാണു വിലക്ക് ഏര്‍പ്പെടുത്തിയതെന്നു സെബി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ ഡയറക്റ്റര്‍മാര്‍ക്കും വിലക്കു ബാധകമാണ്. ഇതുപ്രകാരം സെക്യൂരിറ്റി മാര്‍ക്കറ്റിലെ വാങ്ങലും വില്‍പനയും തടസപ്പെടും.
ഒപ്റ്റിക്കള്‍ ഫൈബര്‍, സോഫ്റ്റ് വെയര്‍ ബിസിനസുകള്‍ക്കായി അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കിയെന്ന പ്രസ്താവനയാണു കമ്പനിയ്ക്കു വിനയായത്. 2001 ജൂലൈയിലാണു കമ്പനിയുടെ ഈ പ്രസ്താവന വന്നത്. ആ സമയത്തന്നെ നിക്ഷേപകര്‍ക്കു 20 ശതമാനം ഡിവിഡന്‍റും കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു ഒരു മാസത്തിനു ശേഷം പിന്‍വലിച്ചു.
Close...
Maximum Character Allowed -
4000