ലോക മുലയൂട്ടല്‍ വാരാചരണം
തൃശൂര്‍
മുലയൂട്ടല്‍ എന്ന അടിയന്തര പ്രാധാന്യമുള്ള ആരോഗ്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ലോക മുലയൂട്ടല്‍ വാരാചരണം ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ തൃശൂരില്‍. ശിശുരോഗവിദഗ്ധരുടെ ദേശീയ അക്കാഡമിയാണു വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒന്നിനു വൈകിട്ടു മൂന്നിന് അമല മെഡിക്കല്‍ കോളെജില്‍ ജില്ലാ കലക്റ്റര്‍ ഡോ.വി.കെ.ബേബി നിര്‍വഹിക്കും.
അക്കാഡമിയുടെ ജില്ലാഘടകം പ്രസിഡന്‍റും ഗവ.മെഡിക്കല്‍ കോളെജിലെ ശിശുരോഗവിഭാഗം മേധാവിയുമായ ഡോ.കെ.കെ.പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചു ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000